Manyanyau moodum kunniledo

മഞ്ഞു മൂടും കുന്നിലേതോ
Year
Language

ആ...ആ....ആ....ഓ..ഓ...ആ...
മഞ്ഞുമൂടും കുന്നിലേതോ
മാന്‍കിടാവായ് നീ നില്‍ക്കേ
മാനസത്തിന്‍ വിണ്ണിലേതോ
മാരിവില്ലായ് നീ നില്‍ക്കേ
എന്റെ സ്വപ്നം പൂക്കുന്നു
എന്റെ മൌനം പാടുന്നു
നിന്റെ മിഴികള്‍ എന്റെയുള്ളില്‍
പ്രേമകവിതകളെഴുതുമ്പോള്‍
(മഞ്ഞുമൂടും....)

തെന്നല്‍ മെല്ലെ തലോടവേ
പൂക്കള്‍ വിലാസമാടവേ
സന്ധ്യാരാഗം വാരി വിതറി
തെന്നിയൊഴുകും ചാരുതേ
കരളില്‍ കുളിരിന്‍ അലകള്‍ പകരും
കരളില്‍ കുളിരിന്‍ അലകള്‍ പകരും അഴകേ
അറിയൂ നീ...അണയൂ നീ
തിരുമധുരം ഏകാന്‍ ...
(മഞ്ഞുമൂടും....)

അനുരാഗത്തിന്‍ വീചിയാല്‍
കന്യാതടങ്ങള്‍ തളിര്‍ക്കവേ
ലജ്ജാലോലം വര്‍ണ്ണതിലകം
മണ്ണിനരുളും ദേവതേ..
അമൃതിന്‍ നദിയില്‍ കുളിച്ചു കയറും
അമൃതിന്‍ നദിയില്‍ കുളിച്ചു കയറും കലികേ...
വിടരൂ നീ...നിറയൂ നീ...
പ്രിയ പ്രിയകരമെന്നില്‍.....
(മഞ്ഞുമൂടും....)

ā...ā....ā....o..o...ā...
maññumūḍuṁ kunniledo
mānkiḍāvāy nī nilkke
mānasattin viṇṇiledo
mārivillāy nī nilkke
ĕnṟĕ svapnaṁ pūkkunnu
ĕnṟĕ maൌnaṁ pāḍunnu
ninṟĕ miḻigaḽ ĕnṟĕyuḽḽil
premagavidagaḽĕḻudumboḽ
(maññumūḍuṁ....)

tĕnnal mĕllĕ taloḍave
pūkkaḽ vilāsamāḍave
sandhyārāgaṁ vāri vidaṟi
tĕnniyŏḻuguṁ sārude
karaḽil kuḽirin alagaḽ pagaruṁ
karaḽil kuḽirin alagaḽ pagaruṁ aḻage
aṟiyū nī...aṇayū nī
tirumadhuraṁ egān ...
(maññumūḍuṁ....)

anurāgattin vīsiyāl
kanyādaḍaṅṅaḽ taḽirkkave
lajjālolaṁ varṇṇadilagaṁ
maṇṇinaruḽuṁ devade..
amṛtin nadiyil kuḽiccu kayaṟuṁ
amṛtin nadiyil kuḽiccu kayaṟuṁ kalige...
viḍarū nī...niṟayū nī...
priya priyagaramĕnnil.....
(maññumūḍuṁ....)