Manyanyain siragulla

മഞ്ഞിന്‍ ചിറകുള്ള
Work
Year
Language

മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ
ഉള്ളിന്റെ ഉള്ളില്‍ തിരയുന്നതെന്തേ
മൗനം മയങ്ങുന്ന മോഹങ്ങളാണോ
തൂവല്‍ത്തുമ്പിലെ സിന്ദൂരമാണോ

നളിനങ്ങള്‍ നീന്തുന്ന നയനങ്ങളില്‍
നിഴല്‍ പോലെ വന്നു ഞാനേഴഴകേ
പവിഴങ്ങള്‍ ചോരുന്ന ചുണ്ടില്‍ നിന്നും
പൊഴിയുന്നതെന്നുമെന്‍ നാമമല്ലേ
അറിയാതെ കാൽ‌വിരൽ കുറിമാനമെഴുതുന്നുവോ
ദേവീ..ദേവീ..ദേവീ....
അമ്മലയില് പൊമ്മലയിലൊരോമൽക്കൂട്ടിൽ
ചേക്കേറും കിളിയമ്മേപ്പോൽ..കുക്കൂ കുക്കൂ

അതിലോല മോതിരക്കൈ നുണഞ്ഞെന്‍
അകതാരില്‍ പെയ്തു നീ പൂമഴയായ്
മഴവില്ലു ലാളിച്ച നിന്റെ മുന്നില്‍
മിഴി പീലി വീശിടുന്നോമലാളേ
ശ്രുതിയാണു ഞാന്‍
എന്നിലലിയുന്ന ലയമാണു നീ
ദേവീ..ദേവീ..ദേവീ....
അമ്മലയില് പൊമ്മലയിലൊരോമൽക്കൂട്ടിൽ
ചേക്കേറും കിളിയമ്മേപ്പോൽ..കുക്കൂ കുക്കൂ

maññin siṟaguḽḽa vĕḽḽariprāve
uḽḽinṟĕ uḽḽil tirayunnadĕnde
maunaṁ mayaṅṅunna mohaṅṅaḽāṇo
tūvalttumbilĕ sindūramāṇo

naḽinaṅṅaḽ nīndunna nayanaṅṅaḽil
niḻal polĕ vannu ñāneḻaḻage
paviḻaṅṅaḽ sorunna suṇḍil ninnuṁ
pŏḻiyunnadĕnnumĕn nāmamalle
aṟiyādĕ kāl‌viral kuṟimānamĕḻudunnuvo
devī..devī..devī....
ammalayil pŏmmalayilŏromalkkūṭṭil
sekkeṟuṁ kiḽiyammeppol..kukkū kukkū

adilola modirakkai nuṇaññĕn
agadāril pĕydu nī pūmaḻayāy
maḻavillu lāḽicca ninṟĕ munnil
miḻi pīli vīśiḍunnomalāḽe
śrudiyāṇu ñān
ĕnnilaliyunna layamāṇu nī
devī..devī..devī....
ammalayil pŏmmalayilŏromalkkūṭṭil
sekkeṟuṁ kiḽiyammeppol..kukkū kukkū