Manyanyain dulligal taane peydidum

മഞ്ഞിന്‍ തുള്ളികള്‍ താനേ പെയ്തിടും
Language

മഞ്ഞിന്‍ തുള്ളികള്‍ താനേ പെയ്തിടും
നാണം മൂടിയോ...മിഴിയും മൗനവും...
സായം സന്ധ്യയില്‍...താനേ തളിരിടും
മേയും മേഘമായ് പുളകം പെയ്യുവാന്‍
മനസ്സിന്‍ മഞ്ചലില്‍ ആടാന്‍ പോരു നീ...
മഞ്ഞിന്‍ തുള്ളികള്‍ താനേ പെയ്തിടും
നാണം മൂടിയോ...മിഴിയും മൗനവും...

മോഹങ്ങൾ ‌മീട്ടും സ്വരതന്ത്രി പോല്‍
പരിലാളനത്തില്‍ മുഴുകുമ്പോഴും
മണിമേഘ ബാഷ്പ ഹിമബിന്ദുവാൽ
അനുരാഗിണീ നീ കുളിരായ്‌ വരൂ...
നിന്നോര്‍മ്മയില്‍ അലിയുമ്പോള്‍
എന്‍ ജീവനില്‍ ഗാനങ്ങളായ്
നിന്നോര്‍മ്മയില്‍ അലിയുമ്പോള്‍
എന്‍ ജീവനില്‍ ഗാനങ്ങളായ്...
തേന്‍ ചോരുമീ അധരങ്ങളില്‍
അണിയിച്ചിടാം ഒരു ചുംബനം
മഞ്ഞിന്‍ തുള്ളികള്‍ താനേ പെയ്തിടും
നാണം മൂടിയോ...മിഴിയും മൗനവും...

വാചാലമാകും നിന്‍ മൗനവും
പ്രണയോപഹാരം ചാർ‌ത്തുമ്പോഴും
ഇഴനെയ്തുമായും തളിര്‍ സ്വപ്നമായ്
നിഴല്‍പ്പക്ഷിപോല്‍ മായല്ലേ നീ
കണ്‍പീലികള്‍ വിടരുമ്പോള്‍
മണിദീപവും പൂക്കുന്നുവോ
കണ്‍പീലികള്‍ വിടരുമ്പോള്‍
മണിദീപവും പൂക്കുന്നുവോ...
ഇതൾ‌ചൂടുമീ നിമിഷങ്ങളില്‍
പകരില്ലയോ ഒരു മൃദുമന്ത്രണം...
(മഞ്ഞിന്‍ തുള്ളികള്‍....)

maññin duḽḽigaḽ tāne pĕydiḍuṁ
nāṇaṁ mūḍiyo...miḻiyuṁ maunavuṁ...
sāyaṁ sandhyayil...tāne taḽiriḍuṁ
meyuṁ meghamāy puḽagaṁ pĕyyuvān
manassin mañjalil āḍān poru nī...
maññin duḽḽigaḽ tāne pĕydiḍuṁ
nāṇaṁ mūḍiyo...miḻiyuṁ maunavuṁ...

mohaṅṅaḽ ‌mīṭṭuṁ svaradandri pol
parilāḽanattil muḻugumboḻuṁ
maṇimegha bāṣpa himabinduvāl
anurāgiṇī nī kuḽirāy‌ varū...
ninnormmayil aliyumboḽ
ĕn jīvanil gānaṅṅaḽāy
ninnormmayil aliyumboḽ
ĕn jīvanil gānaṅṅaḽāy...
ten sorumī adharaṅṅaḽil
aṇiyicciḍāṁ ŏru suṁbanaṁ
maññin duḽḽigaḽ tāne pĕydiḍuṁ
nāṇaṁ mūḍiyo...miḻiyuṁ maunavuṁ...

vāsālamāguṁ nin maunavuṁ
praṇayobahāraṁ sār‌ttumboḻuṁ
iḻanĕydumāyuṁ taḽir svapnamāy
niḻalppakṣibol māyalle nī
kaṇbīligaḽ viḍarumboḽ
maṇidībavuṁ pūkkunnuvo
kaṇbīligaḽ viḍarumboḽ
maṇidībavuṁ pūkkunnuvo...
idaḽ‌sūḍumī nimiṣaṅṅaḽil
pagarillayo ŏru mṛdumandraṇaṁ...
(maññin duḽḽigaḽ....)