Manyanyail munnum maamarattil

മഞ്ഞില്‍ മുങ്ങും മാമരത്തില്‍
Year
Language

മഞ്ഞില്‍ മുങ്ങും മാമരത്തില്‍ മെല്ലെ
മൂളിപ്പാടും പൂങ്കുയിലേ
മനസ്സിനുള്ളില്‍ പൂത്തൊരുങ്ങും നിന്റെ
മാമ്പൂവുണ്ണാനാരാണ്?
കാണാക്കാറ്റിന്‍ കയ്യില്‍ ചേങ്ങിലകൊട്ടി
ഒരു കിന്നാരക്കിളുന്നുപാട്ടായ് സല്ലാപം ചൊല്ലുവതാരോ

ചെമ്മുകിലിന്‍ ചാന്തുമായ് ചേമന്തിപ്പൂവുമായ്
പൊന്‍‌കിനാവില്‍ ഞാന്‍ നിന്നെ കാത്തുനില്‍ക്കുമ്പോള്‍
കന്നിയിലക്കുമ്പിളില്‍ നാഴൂരിപ്പാലുമായ്
വെണ്ണിലാവുപോലെ മുന്നില്‍ ഞാന്‍ തുളുമ്പുമ്പോള്‍
കണ്ണുമിഴിക്കും വെള്ളിവിളക്കിന്‍ പൊന്‍‌തിരിയെന്നുള്ളം
കുളിരായ് കുറുകും കുറുവാല്‍ക്കിളിയായ് ഇന്നലെയെന്നുള്ളം

ചോലമരക്കാതലില്‍ മൂവന്തിച്ഛായയില്‍
പൊന്‍‌കൊലുസുകാല്‍ വെച്ചു ഞാന്‍ നടക്കുമ്പോള്‍
പിന്‍‌വഴിയില്‍ പമ്മിഞാന്‍ നിന്‍കൂടെപ്പോരവേ
മുള്ളുകൊള്ളും കള്ളനോട്ടം കൊണ്ടെറിഞ്ഞു നീ
ചില്ലുചിലമ്പിന്‍ ചിഞ്ചിലമായി പുഞ്ചിരികൊഞ്ചിക്കാം
മനസ്സിന്‍ ചിറകിന്‍ തണലുകളില്‍ ഞാന്‍ മഞ്ചമൊരുക്കീടാം

maññil muṅṅuṁ māmarattil mĕllĕ
mūḽippāḍuṁ pūṅguyile
manassinuḽḽil pūttŏruṅṅuṁ ninṟĕ
māmbūvuṇṇānārāṇ?
kāṇākkāṭrin kayyil seṅṅilagŏṭṭi
ŏru kinnārakkiḽunnubāṭṭāy sallābaṁ sŏlluvadāro

sĕmmugilin sāndumāy semandippūvumāy
pŏn‌kināvil ñān ninnĕ kāttunilkkumboḽ
kanniyilakkumbiḽil nāḻūrippālumāy
vĕṇṇilāvubolĕ munnil ñān duḽumbumboḽ
kaṇṇumiḻikkuṁ vĕḽḽiviḽakkin pŏn‌tiriyĕnnuḽḽaṁ
kuḽirāy kuṟuguṁ kuṟuvālkkiḽiyāy innalĕyĕnnuḽḽaṁ

solamarakkādalil mūvandicchāyayil
pŏn‌kŏlusugāl vĕccu ñān naḍakkumboḽ
pin‌vaḻiyil pammiñān ninkūḍĕpporave
muḽḽugŏḽḽuṁ kaḽḽanoṭṭaṁ kŏṇḍĕṟiññu nī
sillusilambin siñjilamāyi puñjirigŏñjikkāṁ
manassin siṟagin daṇalugaḽil ñān mañjamŏrukkīḍāṁ