Manyanyail maayum saayamkaalam

മഞ്ഞില്‍ മായും സായംകാലം
Year
Language

മഞ്ഞില്‍ മായും സായംകാലം
നെഞ്ചില്‍ കൊഞ്ചും ലോലാലാപം

മഞ്ഞില്‍ മായും സായംകാലം
നെഞ്ചില്‍ കൊഞ്ചും ലോലാലാപം
കണ്ണില്‍ കണ്ണെറിയാന്‍ എന്നില്‍ നീ വരുമോ
എന്നില്‍ തുമ്പികളായി തമ്മില്‍ ചേര്‍ന്നുയരാന്‍
അന്നാരം പുന്നാരം കൊഞ്ചിക്കൊഞ്ചി ചാഞ്ചാടി
ചെല്ലം ചെല്ലം ചിന്തും മൂളി
(മഞ്ഞില്‍ )

ചന്ദനച്ചാറണിച്ചെപ്പു തുറന്നു നിന്‍
ചന്തം ചിന്തും സ്വര്‍ഗ്ഗം കണ്ടെന്‍ ഉള്ളം തുള്ളും
ചെമ്പകപൂങ്കുലച്ചുമ്പനം ചൂടുമീ
മാറില്‍ വീണെന്‍ മോഹം തേടും മൗനം പാടും
മിന്നാമിന്നി നിന്നെ കാണാന്‍ മിഴി രണ്ടും തേടുമ്പോള്‍
കിനാക്കളില്‍ കുളിര്‍ വീശി നിലാവു പോലലിയുമ്പോള്‍
മേലേ മേലേ നീലാകാശം താരാജാലം പെയ്യുന്നേ
പൂവല്‍ മെയ്യില്‍ പൊന്നും തേടി
(മഞ്ഞില്‍ )

കുഞ്ഞിളംപ്രാവുകള്‍ തൂവല്‍ കുടഞ്ഞു നിന്‍
ചുറ്റും ചുറ്റി പമ്മിപ്പമ്മി പാറും നേരം
എന്‍ മിഴിപ്പക്ഷികള്‍ നിന്നിടനെഞ്ചിലെ
മുത്തും മുത്തി ചുണ്ടില്‍ തത്തി ചേക്കേറുന്നു
ആരായിരം താരാട്ടാം ആലിലച്ചേലയില്‍ ചാഞ്ചാട്ടം
താഴമ്പൂവായി കൂത്താടാം പൂമണിക്കാറ്റായി പുല്‍കീടാം
നിന്നെ കണ്ടെന്‍ കണ്ണില്‍ വീണ്ടും കാണാവര്‍ണ്ണം കാണേങ്കിലും
താഴമ്പൂവായി പൂകും നേരം
(മഞ്ഞില്‍ )

maññil māyuṁ sāyaṁkālaṁ
nĕñjil kŏñjuṁ lolālābaṁ

maññil māyuṁ sāyaṁkālaṁ
nĕñjil kŏñjuṁ lolālābaṁ
kaṇṇil kaṇṇĕṟiyān ĕnnil nī varumo
ĕnnil tumbigaḽāyi tammil sernnuyarān
annāraṁ punnāraṁ kŏñjikkŏñji sāñjāḍi
sĕllaṁ sĕllaṁ sinduṁ mūḽi
(maññil )

sandanaccāṟaṇiccĕppu tuṟannu nin
sandaṁ sinduṁ svarggaṁ kaṇḍĕn uḽḽaṁ tuḽḽuṁ
sĕmbagabūṅgulaccumbanaṁ sūḍumī
māṟil vīṇĕn mohaṁ teḍuṁ maunaṁ pāḍuṁ
minnāminni ninnĕ kāṇān miḻi raṇḍuṁ teḍumboḽ
kinākkaḽil kuḽir vīśi nilāvu polaliyumboḽ
mele mele nīlāgāśaṁ tārājālaṁ pĕyyunne
pūval mĕyyil pŏnnuṁ teḍi
(maññil )

kuññiḽaṁprāvugaḽ tūval kuḍaññu nin
suṭruṁ suṭri pammippammi pāṟuṁ neraṁ
ĕn miḻippakṣigaḽ ninniḍanĕñjilĕ
muttuṁ mutti suṇḍil tatti sekkeṟunnu
ārāyiraṁ tārāṭṭāṁ ālilaccelayil sāñjāṭṭaṁ
tāḻambūvāyi kūttāḍāṁ pūmaṇikkāṭrāyi pulgīḍāṁ
ninnĕ kaṇḍĕn kaṇṇil vīṇḍuṁ kāṇāvarṇṇaṁ kāṇeṅgiluṁ
tāḻambūvāyi pūguṁ neraṁ
(maññil )