Manyanyail maayum saayamkaalam

മഞ്ഞില്‍ മായും സായംകാലം
Year
Language

മഞ്ഞില്‍ മായും സായംകാലം
നെഞ്ചില്‍ കൊഞ്ചും ലോലാലാപം
മഞ്ഞില്‍ മായും സായംകാലം
നെഞ്ചില്‍ കൊഞ്ചും ലോലാലാപം....
കണ്ണില്‍ കണ്ണെറിയാന്‍ എന്നില്‍ നീ വരുമോ..
എന്നില്‍ തുമ്പികളായ് തമ്മില്‍ച്ചേർ‌ന്നുയരാം
അന്നാരം പുന്നാരം കൊഞ്ചിക്കൊഞ്ചി ചാഞ്ചാടി
ചെല്ലം ചെല്ലം ചിന്തും മൂളി...
മഞ്ഞില്‍ മായും സായംകാലം
നെഞ്ചില്‍ കൊഞ്ചും ലോലാലാപം....

ചന്ദനച്ചാറണിച്ചെപ്പു തുറന്നു നിന്‍
ചന്തം ചിന്തും സ്വര്‍ഗ്ഗം കണ്ടെന്‍ ഉള്ളം തുള്ളും
ചെമ്പകപ്പൂങ്കുളിർ ചുംബനം ചൂടുമീ
മാറില്‍ വീണെന്‍ മോഹം തേടും മൌനം പാടും....
മിന്നാമിന്നീ നിന്നെ കാണാന്‍ മിഴി രണ്ടും തേടുമ്പോള്‍
കിനാക്കളില്‍ കുളിര്‍വീശി നിലാവുപോല്‍ അലിയുമ്പോള്‍
മേലേ മേലേ നീലാകാശം താരാജാലം പെയ്യുന്നേ...
പൂവല്‍മെയ്യില്‍ പൊന്നും തേടി....
മഞ്ഞില്‍ മായും സായംകാലം
നെഞ്ചില്‍ കൊഞ്ചും ലോലാലാപം....

കുഞ്ഞിളം പ്രാവുകള്‍ തൂവല്‍കുടഞ്ഞു നിന്‍
ചുറ്റും ചുറ്റി പമ്മിപ്പമ്മി പാറും നേരം
എന്‍ മിഴിപ്പക്ഷികള്‍ നിന്‍ ഇടനെഞ്ചിലെ
മുത്തും മുത്തി ചുണ്ടില്‍ തത്തി ചേക്കേറുന്നു...
ആരാരീരം താരാട്ടാം....
ആലിലച്ചേലായ് ചാഞ്ചാട്ടാം
താഴമ്പൂവായ് പൂത്താടാം
പൂമണിക്കാറ്റായ് പുല്‍കീടാം....
നിന്നെ കണ്ടെന്‍ കണ്ണില്‍ വീണ്ടും
കാണാവര്‍ണ്ണം താനേ മിന്നും
താഴമ്പൂവായ് പൂക്കും നേരം....
(മഞ്ഞില്‍ മായും...)

maññil māyuṁ sāyaṁkālaṁ
nĕñjil kŏñjuṁ lolālābaṁ
maññil māyuṁ sāyaṁkālaṁ
nĕñjil kŏñjuṁ lolālābaṁ....
kaṇṇil kaṇṇĕṟiyān ĕnnil nī varumo..
ĕnnil tumbigaḽāy tammilscer‌nnuyarāṁ
annāraṁ punnāraṁ kŏñjikkŏñji sāñjāḍi
sĕllaṁ sĕllaṁ sinduṁ mūḽi...
maññil māyuṁ sāyaṁkālaṁ
nĕñjil kŏñjuṁ lolālābaṁ....

sandanaccāṟaṇiccĕppu tuṟannu nin
sandaṁ sinduṁ svarggaṁ kaṇḍĕn uḽḽaṁ tuḽḽuṁ
sĕmbagappūṅguḽir suṁbanaṁ sūḍumī
māṟil vīṇĕn mohaṁ teḍuṁ maൌnaṁ pāḍuṁ....
minnāminnī ninnĕ kāṇān miḻi raṇḍuṁ teḍumboḽ
kinākkaḽil kuḽirvīśi nilāvubol aliyumboḽ
mele mele nīlāgāśaṁ tārājālaṁ pĕyyunne...
pūvalmĕyyil pŏnnuṁ teḍi....
maññil māyuṁ sāyaṁkālaṁ
nĕñjil kŏñjuṁ lolālābaṁ....

kuññiḽaṁ prāvugaḽ tūvalguḍaññu nin
suṭruṁ suṭri pammippammi pāṟuṁ neraṁ
ĕn miḻippakṣigaḽ nin iḍanĕñjilĕ
muttuṁ mutti suṇḍil tatti sekkeṟunnu...
ārārīraṁ tārāṭṭāṁ....
ālilaccelāy sāñjāṭṭāṁ
tāḻambūvāy pūttāḍāṁ
pūmaṇikkāṭrāy pulgīḍāṁ....
ninnĕ kaṇḍĕn kaṇṇil vīṇḍuṁ
kāṇāvarṇṇaṁ tāne minnuṁ
tāḻambūvāy pūkkuṁ neraṁ....
(maññil māyuṁ...)