മഞ്ഞണിയും കുഞ്ഞുപൂക്കള്‍ മാതളപ്പൂങ്കുടങ്ങള്‍
പൊന്നലിയും പുഞ്ചിരിയില്‍ താമരപ്പൂങ്കുടങ്ങള്‍
തൂമലരിന്‍ കുളിരണിയും തേനലതന്‍ തിരയിളകും
സ്നേഹസാഗരങ്ങള്‍ ......
(മഞ്ഞണിയും......)
മണി മണി പോല്‍ രണ്ടു കണ്മണികള്‍
മധുരമുന്തിരികള്‍
മലരണിഞ്ഞിന്നെന്റെ പൊന്‍ കിനാക്കള്‍
മോഹനിർവൃതികള്‍ ...
അമ്മ തന്‍ ആലംബക്കനിയാണു്
അച്ഛന്റെ കരളിന്റെ കരളാണു്
വാത്സല്യ നിധിയാണു് ....
(മഞ്ഞണിയും......)
കതിരൊളി പോല്‍ തങ്കപ്രഭ ചൊരിയും
കനക സുസ്മിതങ്ങള്‍ ....
മധുമൊഴിയാല്‍ നിത്യം മനം നിറയും
തംബുരുവിന്‍ ശ്രുതികള്‍ ....
ആനന്ദപ്പൂങ്കാവിന്‍ കിളിയല്ലേ
ആജീവനാന്തമെന്‍ നിധിയല്ലേ
ജീവിതം സായൂജ്യമായ്.....
(മഞ്ഞണിയും......)