Manyanyaakkiliye paadi varoo

മഞ്ഞക്കിളിയേ പാടി വരൂ
Year
Language

മഞ്ഞക്കിളിയേ പാടി വരൂ...
മഞ്ഞലയില്‍ നീരാടി വരൂ....
ഇന്നെന്‍ മുന്നില്‍ മധുമാസക്കാലം...
കന്നിനിലാവേ മിന്നു തരൂ
കിങ്ങിണിമുല്ലേ മാല തരൂ
ഇന്നെന്‍ മുന്നില്‍ മംഗല്യക്കാലം....
മയിലേ ആടി വാ....മഴവില്‍ത്തേരിലായ്..
കുയിലേ പാടി വാ...മധുരം നുള്ളി വാ...
കോടക്കാര്‍ വീടിന്റെ താഴ്വാരം തേടി വരും
കുളിരണു് കുളിരണു് കുളിരണു് കുളിരണു്
കുളിരണു് കുളിരണു് കുളിരണു് കുളിരണു്
(മഞ്ഞക്കിളിയേ....)

കാട്ടുചോലയാകെയിന്നും
കാല്‍ച്ചിലമ്പു ചാര്‍ത്തുമ്പോള്‍
കാട്ടുമുല്ലക്കൂട്ടിലാരോ രാഗവീണ മീട്ടുന്നു...
ആലോലം കൺ‌കളിലേതോ
തേൻ‌കിനാവുണര്‍ന്നു....
പാടിവന്ന കാറ്റുമെന്നില്‍
വാസനപ്പൂ ചൂടുമ്പോള്‍
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി മൈനേ
നീലക്കാടുകളില്‍.....
മഞ്ചാടിക്കുരു തേടാന്‍ വായോ...
പീലിക്കാവുകളില്‍....(കൊഞ്ചെടി..)
കോടക്കാര്‍ വീടിന്റെ താഴ്വാരം തേടി വരും
കുളിരണു് കുളിരണു് കുളിരണു് കുളിരണു്
കുളിരണു് കുളിരണു് കുളിരണു് കുളിരണു്
(മഞ്ഞക്കിളിയേ....)

രാജഹംസം കാതിലേതോ
രാഗമന്ത്രമോതുമ്പോള്‍...
പാരിജാതക്കല്‍പ്പടവില്‍
പാല്‍നിലാവു പെയ്യുന്നു...
ആരോരും അറിയാതേതോ
മോഹമെന്നില്‍ പൂത്തുവല്ലോ...
ആറ്റിലഞ്ഞിപ്പൂന്തണലില്‍
കാറ്റു പാത്തു നിന്നുവല്ലോ..
മാമലമേലേ അണിയണിയായ്
തോറ്റം പാടി വരൂ....
കല്യാണക്കുറി ചൊല്ലാനായ്
തിന്തക പാടി വരൂ.....
(മാമലമേലേ...)
കോടക്കാര്‍ വീടിന്റെ താഴ്വാരം തേടി വരും
കുളിരണു് കുളിരണു് കുളിരണു് കുളിരണു്
കുളിരണു് കുളിരണു് കുളിരണു് കുളിരണു്
(മഞ്ഞക്കിളിയേ....)

maññakkiḽiye pāḍi varū...
maññalayil nīrāḍi varū....
innĕn munnil madhumāsakkālaṁ...
kanninilāve minnu tarū
kiṅṅiṇimulle māla tarū
innĕn munnil maṁgalyakkālaṁ....
mayile āḍi vā....maḻaviltterilāy..
kuyile pāḍi vā...madhuraṁ nuḽḽi vā...
koḍakkār vīḍinṟĕ tāḻvāraṁ teḍi varuṁ
kuḽiraṇu് kuḽiraṇu് kuḽiraṇu് kuḽiraṇu്
kuḽiraṇu് kuḽiraṇu് kuḽiraṇu് kuḽiraṇu്
(maññakkiḽiye....)

kāṭṭusolayāgĕyinnuṁ
kālscilambu sārttumboḽ
kāṭṭumullakkūṭṭilāro rāgavīṇa mīṭṭunnu...
ālolaṁ kaṇ‌kaḽiledo
ten‌kināvuṇarnnu....
pāḍivanna kāṭrumĕnnil
vāsanappū sūḍumboḽ
kŏñjĕḍi kŏñjĕḍi kŏñjĕḍi maine
nīlakkāḍugaḽil.....
mañjāḍikkuru teḍān vāyo...
pīlikkāvugaḽil....(kŏñjĕḍi..)
koḍakkār vīḍinṟĕ tāḻvāraṁ teḍi varuṁ
kuḽiraṇu് kuḽiraṇu് kuḽiraṇu് kuḽiraṇu്
kuḽiraṇu് kuḽiraṇu് kuḽiraṇu് kuḽiraṇu്
(maññakkiḽiye....)

rājahaṁsaṁ kādiledo
rāgamandramodumboḽ...
pārijādakkalppaḍavil
pālnilāvu pĕyyunnu...
āroruṁ aṟiyādedo
mohamĕnnil pūttuvallo...
āṭrilaññippūndaṇalil
kāṭru pāttu ninnuvallo..
māmalamele aṇiyaṇiyāy
toṭraṁ pāḍi varū....
kalyāṇakkuṟi sŏllānāy
tindaga pāḍi varū.....
(māmalamele...)
koḍakkār vīḍinṟĕ tāḻvāraṁ teḍi varuṁ
kuḽiraṇu് kuḽiraṇu് kuḽiraṇu് kuḽiraṇu്
kuḽiraṇu് kuḽiraṇu് kuḽiraṇu് kuḽiraṇu്
(maññakkiḽiye....)