Manyajunoobura

മഞ്ജുനൂപുര
Work
Year
Language

മഞ്ജുനൂപുരശിഞ്ജിതത്തൊടു
പോവതെങ്ങു സഖീ...
മയ്യഴിപ്പുഴപോലവേ മദലോലയായിതിലേ
കുളുര്‍കാറ്റേ ഇതിലേ വാ...
ഒരു പാട്ടിന്‍ കുളിരായ് വാ...
മന്ദഗാമിനിയെന്റെ മാനസമന്ദിരംതന്നില്‍
വന്നു നീയൊരു മൂകമാമനുരാഗഗീതംപോല്‍
കുടമൂതും മുകിലേ വാ...
കുളിര്‍‌മാരിപ്പനിനീര്‍ താ...

കണിക്കൊന്നപോലെ കണ്ടു നിന്നെ കാതരേ
കളിച്ചെണ്ടു നീട്ടി പ്രേമലോലം കാത്തുനിന്നൂ
വരൂ! ബന്ധുരേ, മാനസം മധുരാര്‍ദ്രമായ്
വരവീണതന്‍ തന്തികള്‍ സ്വരസാന്ദ്രമായ്
പ്രാണനോലും ലയലഹരികളില്‍...
(മഞ്ജുനൂപുര...)

കിളിക്കൊഞ്ചലോടെ പൂക്കളോടെ ഭാസുരേ
വിളിക്കുന്നു ദൂരെ ദേവദൂതര്‍ പാടും തീരം
പുലര്‍‌വേളയായ് സന്ധ്യയായ് ശുഭരാത്രിയായ്
പുളിനങ്ങളില്‍ നാം സഖീ, പിരിയാതെയായ്
താരകങ്ങള്‍ തിരിയുഴിയുകയായ്...
(മഞ്ജുനൂപുര...)

mañjunūburaśiñjidattŏḍu
povadĕṅṅu sakhī...
mayyaḻippuḻabolave madalolayāyidile
kuḽurgāṭre idile vā...
ŏru pāṭṭin kuḽirāy vā...
mandagāminiyĕnṟĕ mānasamandiraṁtannil
vannu nīyŏru mūgamāmanurāgagīdaṁpol
kuḍamūduṁ mugile vā...
kuḽir‌mārippaninīr tā...

kaṇikkŏnnabolĕ kaṇḍu ninnĕ kādare
kaḽiccĕṇḍu nīṭṭi premalolaṁ kāttuninnū
varū! bandhure, mānasaṁ madhurārdramāy
varavīṇadan dandigaḽ svarasāndramāy
prāṇanoluṁ layalaharigaḽil...
(mañjunūbura...)

kiḽikkŏñjaloḍĕ pūkkaḽoḍĕ bhāsure
viḽikkunnu dūrĕ devadūdar pāḍuṁ tīraṁ
pular‌veḽayāy sandhyayāy śubharātriyāy
puḽinaṅṅaḽil nāṁ sakhī, piriyādĕyāy
tāragaṅṅaḽ tiriyuḻiyugayāy...
(mañjunūbura...)