മഞ്ജുമഞ്ജീര ശിഞ്ജിതമോടേ
വെൺചന്ദനക്കുളിര്‍ച്ചാമരം വീശി
എന്‍ പ്രേമസ്വപ്നമേ നീ പറന്നെത്തീ
നീ പറന്നെത്തീ...
മഞ്ജുമഞ്ജീര ശിഞ്ജിതമോടേ..
പൂക്കാലം പദമാടീ.. പുളിനങ്ങളില്‍
പൂന്തെന്നല്‍ കളിയാടീ.. നളിനങ്ങളില്‍ (2)
ആകാശം മണിമുത്തായ്
ആകാശം മണിമുത്തായ് ഹിമബിന്ദുവില്‍
ആവേശം തിരതല്ലി സ്വരസിന്ധുവില്‍
സ്വരസിന്ധുവില്‍
(മഞ്ജുമഞ്ജീര...)
നിമിഷങ്ങള്‍ വെണ്മേഘഹംസങ്ങളോ
നയനങ്ങള്‍ സന്ദേശകാവ്യങ്ങളോ..(2)
പരിരംഭണങ്ങള്‍ തന്‍ പരിവേഷമോ
അറിയാതെയറിയുന്ന രോമാഞ്ചാമോ
രോമാഞ്ചാമോ...
(മഞ്ജുമഞ്ജീര...)