Manyajubhaasinee

മഞ്ജുഭാഷിണീ
Year
Language

മഞ്ജുഭാഷിണീ മണിയറവീണയില്‍
മയങ്ങിയുണരുന്നതേതൊരു രാഗം
ഏതൊരു ഗീതം ഓ....
മഞ്ജുഭാഷിണി......

നാദസിരകളില്‍ പ്രിയദര്‍ശിനീ നിന്‍
മോതിരക്കൈവിരല്‍ ഒഴുകുമ്പോള്‍
താനേപാടാത്ത തന്ത്രികളുണ്ടോ
താളം പിടിക്കാത്ത ഹൃദയമുണ്ടോ?
മഞ്ജുഭാഷിണീ....

രാഗസരസ്സിതില്‍ പ്രാണസഖീ നിന്‍
രാജീവനയനങ്ങള്‍ വിടരുമ്പോള്‍
വാരിച്ചൂടാത്ത മോഹങ്ങളുണ്ടോ
കോരിത്തരിക്കാത്ത സ്വപ്നങ്ങളുണ്ടോ
മഞ്ജുഭാഷിണീ...........

mañjubhāṣiṇī maṇiyaṟavīṇayil
mayaṅṅiyuṇarunnadedŏru rāgaṁ
edŏru gīdaṁ o....
mañjubhāṣiṇi......

nādasiragaḽil priyadarśinī nin
modirakkaiviral ŏḻugumboḽ
tānebāḍātta tandrigaḽuṇḍo
tāḽaṁ piḍikkātta hṛdayamuṇḍo?
mañjubhāṣiṇī....

rāgasarassidil prāṇasakhī nin
rājīvanayanaṅṅaḽ viḍarumboḽ
vāriccūḍātta mohaṅṅaḽuṇḍo
korittarikkātta svapnaṅṅaḽuṇḍo
mañjubhāṣiṇī...........