മഞ്ജരികള്‍ മഞ്ജുഷകള്‍
മാധവമാസം പ്രാണനില്‍
കുങ്കുമവും കളഭവുമായ്
പുതിയ പുലരി തന്‍ ആരംഭം
മൗനങ്ങളേ ഉണരൂ
(മഞ്ജരികള്‍)
വിടരുമോരോ നാളും
കരളില്‍ തീര്‍ക്കും ഈ ബിംബങ്ങളില്‍
ഉയിരിടും ഗീതകം
പിരിയാനാവാത്ത ബന്ധങ്ങളാല്‍
മധുരമീ ജീവിതം
(മഞ്ജരികള്‍)
വിരിയുമോരോ പൂവും
തിരയില്‍ പെയ്യും ഈ ഗന്ധങ്ങളില്‍
ഉറവിടും മംഗളം
അമൃതമൂട്ടുന്ന ഹര്‍ഷങ്ങളാല്‍
സ്വര്‍ഗ്ഗമായ് മന്ദിരം
(മഞ്ജരികള്‍)