Manusyanre nenyajil

മനുഷ്യന്റെ നെഞ്ചില്‍
Work
Year
Language

മനുസന്റെ നെഞ്ചില്‍ പടച്ചോന്‍ കുയിച്ചിട്ട
മധുരക്കനിയാണനുരാഗം ഒരു
മധുരക്കനിയാണനുരാഗം

മനുഷ്യന്റെയുള്ളില്‍ ഈശ്വരന്‍ കുഴിച്ചിട്ട
മാണിക്യക്കല്ലാണനുരാഗം ഒരു
മാണിക്യക്കല്ലാണനുരാഗം

വെയിലേറ്റു വാടുകയില്ലാ
തീയില്‍ക്കുരുത്തൊരു കനിയാണ് (വെയിലേറ്റു)
സ്വര്‍ഗ്ഗത്തെ സുന്ദരിമാരവര്‍
നട്ടുനനച്ചൊരു കനിയാണ് (സ്വര്‍ഗ്ഗത്തെ)
പുരുഷനും പെണ്ണും കല്യാണത്തിനു
കറിവെച്ചീടണ കനിയാണ് (പുരുഷനും)
(മനുസന്റെ)
(മനുഷ്യന്റെ)

പറിച്ചുകളയാന്‍ നോക്കേണ്ട
അറിവില്ലാത്ത ലോകമേ...
തഴച്ചുവളരും കനിയാ‍ണേ... അനുരാഗം
മജ്‌നുവും ലൈലയും പണ്ടിത് തിന്നപ്പോള്‍
മരണം പോലും മധുരിച്ച്
മരണം പോലും മധുരിച്ച് (മജ്‌നുവും)

ഒരുനാളും ചീയാത്ത ഒരിക്കലും വാടാത്ത
കണ്ണുനീരാല്‍ നനച്ചുപോറ്റിയ
കനിയാണേ .. അനുരാഗം
കണ്ണനും രാധയും വൃന്ദാവനത്തില്‍
കാത്തുവളര്‍ത്തിയ കനിയാണ് ഇതു
കാത്തുവളര്‍ത്തിയ കനിയാണ് (കണ്ണനും)

manusanṟĕ nĕñjil paḍaccon kuyicciṭṭa
madhurakkaniyāṇanurāgaṁ ŏru
madhurakkaniyāṇanurāgaṁ

manuṣyanṟĕyuḽḽil īśvaran kuḻicciṭṭa
māṇikyakkallāṇanurāgaṁ ŏru
māṇikyakkallāṇanurāgaṁ

vĕyileṭru vāḍugayillā
tīyilkkuruttŏru kaniyāṇ (vĕyileṭru)
svarggattĕ sundarimāravar
naṭṭunanaccŏru kaniyāṇ (svarggattĕ)
puruṣanuṁ pĕṇṇuṁ kalyāṇattinu
kaṟivĕccīḍaṇa kaniyāṇ (puruṣanuṁ)
(manusanṟĕ)
(manuṣyanṟĕ)

paṟiccugaḽayān nokkeṇḍa
aṟivillātta logame...
taḻaccuvaḽaruṁ kaniyāṇe... anurāgaṁ
maj‌nuvuṁ lailayuṁ paṇḍit tinnappoḽ
maraṇaṁ poluṁ madhuricc
maraṇaṁ poluṁ madhuricc (maj‌nuvuṁ)

ŏrunāḽuṁ sīyātta ŏrikkaluṁ vāḍātta
kaṇṇunīrāl nanaccuboṭriya
kaniyāṇe .. anurāgaṁ
kaṇṇanuṁ rādhayuṁ vṛndāvanattil
kāttuvaḽarttiya kaniyāṇ idu
kāttuvaḽarttiya kaniyāṇ (kaṇṇanuṁ)