മനുഷ്യന്‍ മയങ്ങുന്നു... മനസ്സും തളരുന്നു
ധൂമപടലങ്ങള്‍ക്കുള്ളിലായവന്‍ സ്വര്‍ഗ്ഗം തേടുന്നു
സ്വപ്നസ്വര്‍ഗ്ഗം തേടുന്നു....
മനുഷ്യന്‍ മയങ്ങുന്നു....
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം
ചുണ്ടുകളില്‍ മര്‍മരമാവുന്നു
മനസ്സില്‍ നൊമ്പരമാവുന്നു
താളം തെറ്റിയ താരാട്ടിന്റെ
മോഹം ചിതറുന്നു
മനസ്സില്‍ സാന്ത്വനമാവുന്നു
മനുഷ്യന്‍ .....................
സാന്ദ്രമാവുന്ന സന്ധ്യതന്‍ മാറില്‍
മരണം നടനമാടുന്നു
മര്‍ത്ത്യാ... മര്‍ത്ത്യാ.... നിന്നെപ്പുല്‍കുവാന്‍ മൃത്യു
എവിടെയോ എവിടെയോ ചിതയൊരുക്കുന്നു
മനുഷ്യന്‍................