Manusyan etra manoharamaaya padam

മനുഷ്യന്‍ എത്ര മനോഹരമായ പദം
Year
Language

മനുഷ്യൻ...
എത്ര മനോഹരമായ പദം(2)
മതങ്ങളിന്നും വേട്ടയാടും
പാവം മൃഗം മനുഷ്യൻ
മനുഷ്യൻ പാവം മൃഗം
(മനുഷ്യൻ)

നാമെല്ലാരും ഒരേയൊരു പൂവിൻ
നാനാ വർണ്ണ ദളങ്ങൾ(2)
ആദി നാദം പാടിയുണർത്തിയ
രാഗം താനം പല്ലവികൾ
(മനുഷ്യൻ)

മതങ്ങൾ ഓരോ വചനങ്ങൾ പാടി
മനസ്സിന്റെ ജാലകം അടയ്ക്കുന്നു(2)
പുറത്തു നിന്നേ തേങ്ങുന്നു വെളിച്ചം
അകത്തു വരാനെന്നെ അനുവദിയ്ക്കൂ
(മനുഷ്യൻ)

manuṣyan...
ĕtra manoharamāya padaṁ(2)
madaṅṅaḽinnuṁ veṭṭayāḍuṁ
pāvaṁ mṛgaṁ manuṣyan
manuṣyan pāvaṁ mṛgaṁ
(manuṣyan)

nāmĕllāruṁ ŏreyŏru pūvin
nānā varṇṇa daḽaṅṅaḽ(2)
ādi nādaṁ pāḍiyuṇarttiya
rāgaṁ tānaṁ pallavigaḽ
(manuṣyan)

madaṅṅaḽ oro vasanaṅṅaḽ pāḍi
manassinṟĕ jālagaṁ aḍaykkunnu(2)
puṟattu ninne teṅṅunnu vĕḽiccaṁ
agattu varānĕnnĕ anuvadiykkū
(manuṣyan)