Manusyan

മനുഷ്യന്‍
Work
Year
Language

മനുഷ്യന്‍ .... മനുഷ്യന്‍ .... മനുഷ്യന്‍ ....
മനുഷ്യന്‍ എത്ര മനോഹരമാപദം
മണിനാദം പോലെ ആരോ പാടി
മനുഷ്യനിവിടെ പാറും കരിയിലപോലെ
കാറ്റില്‍ പാറും കരിയില പോലെ

ഒരുമണ്ണടുക്കായ് മാറുന്നു ഭൂമിയില്‍
വിറകായ് എരിയുന്നു
ചന്ദനവിറകായ് അവനെരിയുന്നു
സിരകളിലഗ്നി പടര്‍ത്തും വേനലിന്‍
ചിരിയെങ്ങുമൊഴുകുമ്പോള്‍
കരിനിഴലുകളാം കറുത്തലിപിയില്‍
ഒരുദുഃഖ കഥയെഴുതുന്നു
മനുഷ്യന്‍ ഒരുദുഃഖ കഥയെഴുതുന്നു
മനുഷ്യന്‍ ...മനുഷ്യന്‍ ... മനുഷ്യന്‍ ...

എവിടെ രക്ഷകന്‍ കണ്ണീര്‍ വറ്റിയ
മിഴികള്‍ തിരയുന്നു!
നൊമ്പരമെരിയും മിഴിതിരയുന്നു
ഒരുനഗ്നശിലതന്‍ മാറോടണയേ
തകരുന്ന തിരപോലെ
എരിവെയിലൊഴുകി തിളച്ച മണലില്‍
ഒരുപക്ഷി പിടയും പോലെ
മനുഷ്യന്‍ ഒരുപക്ഷി പിടയും പോലെ
മനുഷ്യന്‍ ... മനുഷ്യന്‍ ..... മനുഷ്യന്‍ ....

manuṣyan .... manuṣyan .... manuṣyan ....
manuṣyan ĕtra manoharamābadaṁ
maṇinādaṁ polĕ āro pāḍi
manuṣyaniviḍĕ pāṟuṁ kariyilabolĕ
kāṭril pāṟuṁ kariyila polĕ

ŏrumaṇṇaḍukkāy māṟunnu bhūmiyil
viṟagāy ĕriyunnu
sandanaviṟagāy avanĕriyunnu
siragaḽilagni paḍarttuṁ venalin
siriyĕṅṅumŏḻugumboḽ
kariniḻalugaḽāṁ kaṟuttalibiyil
ŏruduḥkha kathayĕḻudunnu
manuṣyan ŏruduḥkha kathayĕḻudunnu
manuṣyan ...manuṣyan ... manuṣyan ...

ĕviḍĕ rakṣagan kaṇṇīr vaṭriya
miḻigaḽ tirayunnu!
nŏmbaramĕriyuṁ miḻidirayunnu
ŏrunagnaśiladan māṟoḍaṇaye
tagarunna tirabolĕ
ĕrivĕyilŏḻugi tiḽacca maṇalil
ŏrubakṣi piḍayuṁ polĕ
manuṣyan ŏrubakṣi piḍayuṁ polĕ
manuṣyan ... manuṣyan ..... manuṣyan ....