Manusyan

മനുഷ്യന്‍
Year
Language

മനുഷ്യന്‍ ജനിച്ചതു് ചിരിയ്ക്കാനോ മണ്ണില്‍ വീണു കരഞ്ഞു മരിയ്ക്കാനോ (2)
അല്‍പ്പന്‍റെ ജല്‍പ്പനം ഉന്മാദ ദര്‍ശ്ശനം (2)
ഏതാണിതെന്നറിയില്ല
മനുഷ്യന്‍ ജനിച്ചതു് ചിരിയ്ക്കാനോ മണ്ണില്‍ വീണു കരഞ്ഞു മരിയ്ക്കാനോ

മാനവ ജന്മത്തിന്‍ കാരണമാരാഞ്ഞ് പാരിടമെങ്ങും ഞാനലഞ്ഞു (2)
മനം വലഞ്ഞു ദേഹം മെലിഞ്ഞു (2)
ഉത്തരമില്ലാത്ത ചോദ്യത്തിനുത്തരം ഒരു നാള്‍ നേടി ഞാന്‍ ചിരിയ്ക്കും
ചിരിച്ചു ചിരിച്ചു ഞാന്‍ മരിയ്ക്കും

മനുഷ്യന്‍ ജനിച്ചതു് ചിരിയ്ക്കാനോ മണ്ണില്‍ വീണു കരഞ്ഞു മരിയ്ക്കാനോ

പുനരപി ജനനം പുനരപി മരണം ജീവിത ചക്രം ഉരുണ്ടു (2)
ഇവര്‍ പോയ് അവരായ് അവര്‍ പോയ് ഇവരായ് തത്വങ്ങള്‍ പലതായ് മാറി
കണ്ടവര്‍ ആരും മിണ്ടിയതില്ല മിണ്ടുന്നവര്‍ കണ്ടില്ല സത്യം മിണ്ടുന്നവര്‍ കണ്ടില്ല

മനുഷ്യന്‍ ജനിച്ചതു് ചിരിയ്ക്കാനോ മണ്ണില്‍ വീണു കരഞ്ഞു മരിയ്ക്കാനോ
മണ്ണില്‍ വീണു കരഞ്ഞു മരിയ്ക്കാനോ (2)

manuṣyan janiccadu് siriykkāno maṇṇil vīṇu karaññu mariykkāno (2)
alppanṟĕ jalppanaṁ unmāda darśśanaṁ (2)
edāṇidĕnnaṟiyilla
manuṣyan janiccadu് siriykkāno maṇṇil vīṇu karaññu mariykkāno

mānava janmattin kāraṇamārāññ pāriḍamĕṅṅuṁ ñānalaññu (2)
manaṁ valaññu dehaṁ mĕliññu (2)
uttaramillātta sodyattinuttaraṁ ŏru nāḽ neḍi ñān siriykkuṁ
siriccu siriccu ñān mariykkuṁ

manuṣyan janiccadu് siriykkāno maṇṇil vīṇu karaññu mariykkāno

punarabi jananaṁ punarabi maraṇaṁ jīvida sakraṁ uruṇḍu (2)
ivar poy avarāy avar poy ivarāy tatvaṅṅaḽ paladāy māṟi
kaṇḍavar āruṁ miṇḍiyadilla miṇḍunnavar kaṇḍilla satyaṁ miṇḍunnavar kaṇḍilla

manuṣyan janiccadu് siriykkāno maṇṇil vīṇu karaññu mariykkāno
maṇṇil vīṇu karaññu mariykkāno (2)