Manoraajyamaage

മനോരാജ്യമാകെ
Year
Language

മനോരാജ്യമാകെ വിഷാദം തുളുമ്പുന്നുവോ

മനോരാജ്യമാകെ വിഷാദം തുളുമ്പുന്നുവോ
തുലാവര്‍ഷമേഘം ദൂരെ വിതുമ്പുന്നുവോ
മയൂരങ്ങളാകാന്‍ കിനാവിന്‍ മുളങ്കാടു പൂകാം
മുകില്‍ച്ചിന്തിലാടാന്‍ വരില്ലേ
പ്രിയേ നീ വരില്ലേ
ഓ...

മനോരാജ്യമാകെ വിഷാദം തുളുമ്പുന്നുവോ

മന്ദാരപ്പൂങ്കാവില്‍ കിളികള്‍ പാടും വീണ്ടും
മണിമന്ദാരപ്പൂങ്കാവില്‍ കിളികള്‍ പാടും
അണിയാമ്പല്‍പ്പൂമൊട്ടിന്‍ ഹൃദയം വിടരും വീണ്ടും
കുളിരലകളില്‍ അണിയാമ്പല്‍പ്പൂമൊട്ടിന്‍ ഹൃദയം വിടരും
ആര്‍ദ്രവേണുവില്‍ സ്നേഹമന്ത്രമായ് സ്വരവസന്തമുണരും
ഓ...

മനോരാജ്യമാകെ വിഷാദം തുളുമ്പുന്നുവോ

അമ്പലനടവഴിയില്‍ കഥകള്‍ നുണയാന്‍ പോരൂ
കൂത്തമ്പലനടവഴിയില്‍ കഥകള്‍ നുണയാന്‍
അമൃതേത്തിന്‍ തിരുമധുരം നുകരാം വീണ്ടും വീണ്ടും
നാക്കിലകളില്‍ അമൃതേത്തിന്‍ തിരുമധുരം നുകരാം വീണ്ടും
പാര്‍വ്വണേന്ദുവിന്‍ സ്വര്‍ണ്ണരേണുവില്‍ പ്രേമലോകമണയാം
ഓ...

മനോരാജ്യമാകേ വിഷാദം തുളുമ്പുന്നുവോ

manorājyamāgĕ viṣādaṁ tuḽumbunnuvo

manorājyamāgĕ viṣādaṁ tuḽumbunnuvo
tulāvarṣameghaṁ dūrĕ vidumbunnuvo
mayūraṅṅaḽāgān kināvin muḽaṅgāḍu pūgāṁ
mugilscindilāḍān varille
priye nī varille
o...

manorājyamāgĕ viṣādaṁ tuḽumbunnuvo

mandārappūṅgāvil kiḽigaḽ pāḍuṁ vīṇḍuṁ
maṇimandārappūṅgāvil kiḽigaḽ pāḍuṁ
aṇiyāmbalppūmŏṭṭin hṛdayaṁ viḍaruṁ vīṇḍuṁ
kuḽiralagaḽil aṇiyāmbalppūmŏṭṭin hṛdayaṁ viḍaruṁ
ārdraveṇuvil snehamandramāy svaravasandamuṇaruṁ
o...

manorājyamāgĕ viṣādaṁ tuḽumbunnuvo

ambalanaḍavaḻiyil kathagaḽ nuṇayān porū
kūttambalanaḍavaḻiyil kathagaḽ nuṇayān
amṛtettin dirumadhuraṁ nugarāṁ vīṇḍuṁ vīṇḍuṁ
nākkilagaḽil amṛtettin dirumadhuraṁ nugarāṁ vīṇḍuṁ
pārvvaṇenduvin svarṇṇareṇuvil premalogamaṇayāṁ
o...

manorājyamāge viṣādaṁ tuḽumbunnuvo