Manohari manohari

മനോഹരി മനോഹരി
Work
Year
Language

Manohari manohari

മനോഹരീ - മനോഹരീ
മറഞ്ഞു നില്‍ക്കുവതെന്തേ
പരിഭവമാണോ കോപമാണോ
അരികില്‍ വരുവാന്‍ നാണമാണോ (മനോഹരീ)

സ്നേഹമയീ നീ ചേതനയില്‍
മോഹത്തിന്‍ മധു പകരുമ്പോള്‍
പകരം തരുവാന്‍ എന്‍ കൈയ്യില്‍
തകര്‍ന്നൊരോടക്കുഴല്‍ മാത്രം (മനോഹരീ)

പനിനീരലരേ നീയണിയും
തുഷാരബിന്ദുവിലലിവൂ ഞാന്‍
ഞാനിനിയില്ലാ നീ മാത്രം
ഞാനെന്നുള്ളതു നുണ മാത്രം (മനോഹരീ)

Manohari manohari

manoharī - manoharī
maṟaññu nilkkuvadĕnde
paribhavamāṇo kobamāṇo
arigil varuvān nāṇamāṇo (manoharī)

snehamayī nī sedanayil
mohattin madhu pagarumboḽ
pagaraṁ taruvān ĕn kaiyyil
tagarnnŏroḍakkuḻal mātraṁ (manoharī)

paninīralare nīyaṇiyuṁ
tuṣārabinduvilalivū ñān
ñāniniyillā nī mātraṁ
ñānĕnnuḽḽadu nuṇa mātraṁ (manoharī)