മനോഹരമീ മഹാരാജ്യം ക്ഷുധാപരിപീഡിതം പാടേ
വിപല്‍ക്കരമേതു വിധിയാലെ വരാനഴലീവിധം നാടേ
പ്രിയങ്കരരായ പൈതങ്ങള്‍ സ്വനാടിനു ഭാവി നേതാക്കള്‍
വിശന്നിതാ വീണു ദയനീയം സഹായകരാരുമില്ലാതെ
അകാലത്തില്‍ കൊടും തീയില്‍ സ്വദേശം വെന്തൊടുങ്ങുമ്പോള്‍
സ്വദേശം വെന്തൊടുങ്ങുമ്പോള്‍
സഹായകരായിടേണ്ടും നാം നിരാശ്രയരായിതേവം ഹാ
സഹോദരീ വാഴുവതോ സുഖമായ് സുതന്മാര്‍
മോദവാന്മാരോ സുതന്മാര്‍ മോദവാന്മാരോ
കഥകളറിയാതെ ഞാനേവം സുഖാലസനായി വാഴാനോ
manoharamī mahārājyaṁ kṣudhābaribīḍidaṁ pāḍe
vibalkkaramedu vidhiyālĕ varānaḻalīvidhaṁ nāḍe
priyaṅgararāya paidaṅṅaḽ svanāḍinu bhāvi nedākkaḽ
viśannidā vīṇu dayanīyaṁ sahāyagarārumillādĕ
agālattil kŏḍuṁ tīyil svadeśaṁ vĕndŏḍuṅṅumboḽ
svadeśaṁ vĕndŏḍuṅṅumboḽ
sahāyagarāyiḍeṇḍuṁ nāṁ nirāśrayarāyidevaṁ hā
sahodarī vāḻuvado sukhamāy sudanmār
modavānmāro sudanmār modavānmāro
kathagaḽaṟiyādĕ ñānevaṁ sukhālasanāyi vāḻāno