Mannu kondu

മണ്ണു കൊണ്ടു
Year
Language

മണ്ണ് കൊണ്ട് തീർ‌ത്തു നിന്നെ മണ്ണിലയക്കുന്നൂ
ഘോഷയാത്രയായി ലോകം നിന്നെയയക്കുന്നൂ
ആരാകിലും എന്നാകിലും മടങ്ങുവത് തനിച്ചല്ലോ
പാരിൽ നിന്റെ ബന്ധങ്ങൾ കിനാവാണല്ലോ

വിടരും മുൻപേ പൂവുകൾ അടർ‌ന്നു വീഴും ഭൂമിയിൽ (2)
ആരു നിന്നെ ഒർ‌ക്കുവാൻ നീ മറഞ്ഞു പോവുകിൽ
മനുഷ്യ്യാ.. മണ്ണാകുന്നു നീ.. (മണ്ണ് കൊണ്ട്..)

മരണം പാപത്തിൻ ശംബളം അതിന് വേണ്ടി ജീവിതം (2)
അതിന്റെ കയ്യിൽ അഖിലവും ഒരു പോലല്ലോ ഏവരും
മനുഷ്യാ.. മണ്ണാകുന്നു നീ (മണ്ണ് കൊണ്ട്..)

maṇṇ kŏṇḍ tīr‌ttu ninnĕ maṇṇilayakkunnū
ghoṣayātrayāyi logaṁ ninnĕyayakkunnū
ārāgiluṁ ĕnnāgiluṁ maḍaṅṅuvat taniccallo
pāril ninṟĕ bandhaṅṅaḽ kināvāṇallo

viḍaruṁ munpe pūvugaḽ aḍar‌nnu vīḻuṁ bhūmiyil (2)
āru ninnĕ ŏr‌kkuvān nī maṟaññu povugil
manuṣyyā.. maṇṇāgunnu nī.. (maṇṇ kŏṇḍ..)

maraṇaṁ pābattin śaṁbaḽaṁ adin veṇḍi jīvidaṁ (2)
adinṟĕ kayyil akhilavuṁ ŏru polallo evaruṁ
manuṣyā.. maṇṇāgunnu nī (maṇṇ kŏṇḍ..)