Mannil mahaneeyam

മണ്ണില്‍ മഹനീയം
Work
Year
Language

മന്നില്‍ മഹനീയം പ്രേമേ
മമ ജീവിതഭാഗ്യദീപമേ
(മന്നില്‍)

ഉല്ലാസഗാനം പാടി മേന്മേലേ
ഉത്സവമേ നീണാളെ
മന്മഥ മനോഹരാ മന്മന പ്രിയങ്കരാ
വന്നണയുകെന്നരികില്‍
എന്‍ നാഥാ താമസം ആകാ
ഈ വസന്തരാവില്‍ സുന്ദരപ്പൂങ്കാവില്‍
തൂമണമലകള്‍ വീശും വായുവില്‍
അംബരം തെളിഞ്ഞിതാ
അമ്പിളി കിളര്‍ന്നിതാ
ആമ്പലും വിരിഞ്ഞിടുന്നു പോയ്കയില്‍
പൊന്‍ കിനാക്കള്‍ തങ്ങുമെന്‍
തങ്കമയശയ്യയില്‍
അങ്കരിതാനന്ദനായു് പോരൂ
നീ കേളികളാടാന്‍

mannil mahanīyaṁ preme
mama jīvidabhāgyadībame
(mannil)

ullāsagānaṁ pāḍi menmele
utsavame nīṇāḽĕ
manmatha manoharā manmana priyaṅgarā
vannaṇayugĕnnarigil
ĕn nāthā tāmasaṁ āgā
ī vasandarāvil sundarappūṅgāvil
tūmaṇamalagaḽ vīśuṁ vāyuvil
aṁbaraṁ tĕḽiññidā
ambiḽi kiḽarnnidā
āmbaluṁ viriññiḍunnu poygayil
pŏn kinākkaḽ taṅṅumĕn
taṅgamayaśayyayil
aṅgaridānandanāyu് porū
nī keḽigaḽāḍān