Mannil

മണ്ണില്‍
Year
Language

മഞ്ഞിൻ മുത്തെടുത്ത് കാതിൽ കമ്മലിട്ട്
വന്നുവോ നിലാപ്പൂക്കാലം
തങ്കത്തോടയിട്ട് തിങ്കൾ പൊട്ടു തൊട്ട്
നിന്നുവോ മുളങ്കാടോരം
രാത്രിയിൽ പൊതിഞ്ഞു പൊന്നിനായ്
വാർമുടിച്ചുരുൾ മെടഞ്ഞിടാം
മെല്ലെ മെല്ലെ ഞാൻ ഉമ്മ വെയ്ക്കവേ
മെയ്യുലഞ്ഞുവോ താഴം പൂവേ
(മഞ്ഞിൻ മുത്തെടുത്ത് .....)

മാനത്തെ മണപ്പുറത്ത് തൂവെണ്ണിലാവ്
രാമച്ചക്കുട നിവർത്തി
നിൻ കണ്ണിൽ കൊളുത്തി വെയ്ക്കാൻ
വെൺതാരകം വെള്ളോട്ടിൻ വിളക്കൊരുക്കി
ഞാവൽ പൂമരങ്ങൾ മാറിൽ
നാണം പൊതിഞ്ഞൊരുക്കീ
കാണാതേന്മൊഴികൾ കാറ്റിൽ
ഈണം മൊഴിഞ്ഞുണർത്തി
ആതിരാക്കുന്നിലെ സന്ധ്യയല്ലേ
വാരിളം ചുണ്ടിലെ ചോപ്പു തന്നൂ
കൂടെ ഞാനും പീലിപ്പൂവും
വാങ്ങാൻ നീ വരില്ലേ ഹായ് ഹായ്
(മഞ്ഞിൻ മുത്തെടുത്ത് .....)

നേരത്തൊരുങ്ങിയിട്ടും ഞാൻ കേട്ടതില്ല
നീ പാടും വസന്തരാഗം
രാവേറെ കഴിഞ്ഞതല്ലെ
എൻ നെഞ്ചിലെ രാപ്പാടിയുറങ്ങിയില്ലേ
മേലേ പൂവരമ്പിൽ ആരോ മാമ്പൂ വള കിലുക്കീ
ഏതോ രാക്കടമ്പിൻ കൊമ്പിൽ
മാനം മഴ കുടഞ്ഞൂ
ചാമരം വീശുവാൻ വന്ന കാറ്റേ
എന്റെയീ മുത്തിനെ മുത്തിടല്ലേ
മാരിക്കാറിൽ ഏറിപ്പോരാം
എന്തേ നീ വരില്ലേ ഹായ് ഹായ്
(മഞ്ഞിൻ മുത്തെടുത്ത് .....)

maññin muttĕḍutt kādil kammaliṭṭ
vannuvo nilāppūkkālaṁ
taṅgattoḍayiṭṭ tiṅgaḽ pŏṭṭu tŏṭṭ
ninnuvo muḽaṅgāḍoraṁ
rātriyil pŏdiññu pŏnnināy
vārmuḍiccuruḽ mĕḍaññiḍāṁ
mĕllĕ mĕllĕ ñān umma vĕykkave
mĕyyulaññuvo tāḻaṁ pūve
(maññin muttĕḍutt .....)

mānattĕ maṇappuṟatt tūvĕṇṇilāv
rāmaccakkuḍa nivartti
nin kaṇṇil kŏḽutti vĕykkān
vĕṇdāragaṁ vĕḽḽoṭṭin viḽakkŏrukki
ñāval pūmaraṅṅaḽ māṟil
nāṇaṁ pŏdiññŏrukkī
kāṇādenmŏḻigaḽ kāṭril
īṇaṁ mŏḻiññuṇartti
ādirākkunnilĕ sandhyayalle
vāriḽaṁ suṇḍilĕ soppu tannū
kūḍĕ ñānuṁ pīlippūvuṁ
vāṅṅān nī varille hāy hāy
(maññin muttĕḍutt .....)

nerattŏruṅṅiyiṭṭuṁ ñān keṭṭadilla
nī pāḍuṁ vasandarāgaṁ
rāveṟĕ kaḻiññadallĕ
ĕn nĕñjilĕ rāppāḍiyuṟaṅṅiyille
mele pūvarambil āro māmbū vaḽa kilukkī
edo rākkaḍambin kŏmbil
mānaṁ maḻa kuḍaññū
sāmaraṁ vīśuvān vanna kāṭre
ĕnṟĕyī muttinĕ muttiḍalle
mārikkāṟil eṟipporāṁ
ĕnde nī varille hāy hāy
(maññin muttĕḍutt .....)