Mannidam palayoru

മന്നിടം പഴയൊരു
Work
Year
Language

മന്നിടം പഴയൊരു മണ്‍വിളക്കാണതില്‍
നിന്നെരിയും തിരിനാളം നീയതില്‍
നിന്നെരിയും മലര്‍നാളം
എന്നും പൂവിട്ടൊരുക്കിയ പുലരികള്‍
എങ്ങോ പോയിമറഞ്ഞു
എന്നും കുങ്കുമം പൂശിയ സന്ധ്യകള്‍ എങ്ങോ പോയിമറഞ്ഞൂ
എങ്ങോ പോയിമറഞ്ഞു

സ്നേഹം വറ്റിവരണ്ടൊരു ദീപം ദാഹതപ്തമീ ഭൂമി
പൊലിയും മുന്‍പേ.... പൊല്‍ത്തിരിനാളം
പൊലിയും മുന്‍പേ പൊല്‍ത്തിരിനാളമിതാളിക്കത്തുകയാണോ?
ആ.....
ഇതാളിക്കത്തുകയാണോ?

ഇല്ലിനിവേദന ഇല്ലാ ചേതന എല്ലാം എല്ലാം മാഞ്ഞോ?
കത്തിയെരിഞ്ഞ കരിന്തിരി വീണ്ടും കത്തിക്കാളുകയില്ലേ?
ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓര്‍മ്മകളില്‍
കത്തിക്കാളുകയില്ലേ ഇനിയും കത്തിക്കാളുകയില്ലേ?

manniḍaṁ paḻayŏru maṇviḽakkāṇadil
ninnĕriyuṁ tirināḽaṁ nīyadil
ninnĕriyuṁ malarnāḽaṁ
ĕnnuṁ pūviṭṭŏrukkiya pularigaḽ
ĕṅṅo poyimaṟaññu
ĕnnuṁ kuṅgumaṁ pūśiya sandhyagaḽ ĕṅṅo poyimaṟaññū
ĕṅṅo poyimaṟaññu

snehaṁ vaṭrivaraṇḍŏru dībaṁ dāhadaptamī bhūmi
pŏliyuṁ munpe.... pŏlttirināḽaṁ
pŏliyuṁ munpe pŏlttirināḽamidāḽikkattugayāṇo?
ā.....
idāḽikkattugayāṇo?

illinivedana illā sedana ĕllāṁ ĕllāṁ māñño?
kattiyĕriñña karindiri vīṇḍuṁ kattikkāḽugayille?
ormmagaḽ ormmagaḽ ormmagaḽil
kattikkāḽugayille iniyuṁ kattikkāḽugayille?