Manmathanaam sitragaaran

മന്മഥനാം ചിത്രകാരന്‍
Year
Language

മന്മഥനാം ചിത്രകാരന്‍ മഴവില്ലിന്‍ തൂലികയാലേ
കിളിവാതിലിലെഴുതിച്ചേര്‍ത്ത മധുരചിത്രമേ -മന്നില്‍
മലരിട്ട താരുണ്യത്തിന്‍ പുതിയ പുഷ്പമേ (മന്മഥനാം)

വെണ്ണിലാവില്‍ കുഴച്ചുതീര്‍ത്ത പ്രതിമാശില്പമേ
കണ്ണിണകള്‍ കാത്തിരുന്ന സുരഭീസ്വപ്നമേ
പ്രേമയമുനാനദിയില്‍ നീന്തും സുവര്‍ണ്ണമത്സ്യമേ
പ്രേമയമുനാനദിയില്‍ നീന്തും സുവര്‍ണ്ണമത്സ്യമേ -
താമസിക്കാന്‍ താമരയല്ലിക്കൂടു തരാം ഞാന്‍
(മന്മഥനാം)

ഞാനറിയാതെന്നിലുള്ള വീണക്കമ്പികളില്‍
ഗാനധാര മീട്ടിടുന്നു നിന്റെ കണ്മുനകള്‍
കാല്‍ച്ചിലമ്പൊലി വീശിവന്ന കവിതാശകലമേ
കാല്‍ച്ചിലമ്പൊലി വീശിവന്ന കവിതാശകലമേ നീ
കാല്‍ക്ഷണത്തിലണിയറ പൂകാന്‍ കാരണമെന്തേ ?
(മന്മഥനാം)

manmathanāṁ sitragāran maḻavillin dūligayāle
kiḽivādililĕḻudiccertta madhurasitrame -mannil
malariṭṭa tāruṇyattin pudiya puṣpame (manmathanāṁ)

vĕṇṇilāvil kuḻaccudīrtta pradimāśilbame
kaṇṇiṇagaḽ kāttirunna surabhīsvapname
premayamunānadiyil nīnduṁ suvarṇṇamatsyame
premayamunānadiyil nīnduṁ suvarṇṇamatsyame -
tāmasikkān dāmarayallikkūḍu tarāṁ ñān
(manmathanāṁ)

ñānaṟiyādĕnniluḽḽa vīṇakkambigaḽil
gānadhāra mīṭṭiḍunnu ninṟĕ kaṇmunagaḽ
kālscilambŏli vīśivanna kavidāśagalame
kālscilambŏli vīśivanna kavidāśagalame nī
kālgṣaṇattilaṇiyaṟa pūgān kāraṇamĕnde ?
(manmathanāṁ)