Manmathamohanane

മന്മഥമോഹനനേ
Work
Year
Language

മന്മഥമോഹനനേ വരൂ നീയെന്‍ മനമാര്‍ന്നിടും
നായകനേ പ്രിയനേ

മഞ്ജുളമീ മധുര മാദകയൌവനം
മതിവരുമാറിതിനെ നുകരുവതേ ജീവിതം

അഴലിയന്നാകുലരായ് കഴിയാനല്ലയീ ജന്മം
അമരസുഖസാധനം വെടിയാതെയീ ധനമഴകില്‍
മനമുരുകി ആശകളെ തഴുകി
അമിതമാനന്ദം അടയുവതേ കാമിതം

അനന്താഭിരാമമതുലം സുമം താവുമൂഴിയഖിലം
മരന്ദാനുരാഗമഹിതം മനംതാനിതില്‍ കാമിതം

manmathamohanane varū nīyĕn manamārnniḍuṁ
nāyagane priyane

mañjuḽamī madhura mādagayaൌvanaṁ
madivarumāṟidinĕ nugaruvade jīvidaṁ

aḻaliyannāgularāy kaḻiyānallayī janmaṁ
amarasukhasādhanaṁ vĕḍiyādĕyī dhanamaḻagil
manamurugi āśagaḽĕ taḻugi
amidamānandaṁ aḍayuvade kāmidaṁ

anandābhirāmamadulaṁ sumaṁ tāvumūḻiyakhilaṁ
marandānurāgamahidaṁ manaṁtānidil kāmidaṁ