മന്മഥപൌര്‍ണമി മംഗല്യം ചാര്‍ത്തിയ
മാര്‍കഴിമാസമേ ഈ
ഹൃദയരഞ്ജിനിയാം വീണയില്‍ പകരൂ
മദനകല്യാണി രാഗം...
(മന്മഥ...)
പത്മനാഭപുരത്തിലെ... നൃത്തസഭാതലത്തിലെ
കൃഷ്ണശിലാവിഗ്രഹങ്ങൾ ...
മനസ്സിലെ നവരത്ന വിളക്കില്‍ കൊളുത്തീ(2)
മധുരസ്മരണതന്‍ തിരികള്‍ പിന്നെയും മധുരസ്മരണതന്‍ തിരികള്‍
തിരികള്‍ തിരികള്‍ കര്‍പ്പൂരത്തിരികള്‍ ..
(മന്മഥ...)
പുത്തനന്ത:പുരത്തിലെ... സ്വപ്നശയ്യാഗൃഹത്തിലെ..
പുഷ്പശരസൌകുമാര്യം
പ്രണയതപസ്വിനിയാം എന്നില്‍ വിടര്‍ത്തീ (2)
പ്രഥമചുംബന പൂക്കള്‍ പിന്നെയും പ്രഥമ ചുംബന പൂക്കള്‍
പൂക്കള്‍ പൂക്കള്‍ കുങ്കുമപ്പൂക്കള്‍ ...
(മന്മഥ...)