മന്മഥമന്ദിരത്തിൽ പൂജാ ഇന്നു മധുരരാഗപൂജാ
കണ്മുനത്തെല്ലുകൾ കൈത്തിരി കൊളുത്തുന്ന
കാമുക സങ്കൽപ പൂജാ (മന്മഥ..)
സ്വപ്നത്തിൽ കോവിൽ നട തുറന്നൂ
സ്വർഗ്ഗീയ ചന്ദ്രികാദ്യുതി പരന്നു
മഴവിൽ വനമാല കോർത്തു ചാർത്തിയ
മധുമാസം പൂക്കൂട നിറച്ചു വന്നു (മന്മഥ...)
ഈ രാഗഗാനത്തിൻ ഈരടിയിൽ
ആരാധനയുടെ മണി മുഴങ്ങീ
ഹൃദയം തീർക്കുമീ പുണ്യപീഠത്തിൽ
ജീവേശ്വരീ നിന്നെ കുടിയിരുത്തീ (മന്മഥ...)
ദാഹിക്കും മനസ്സിലെ കൽപനകൾ
രാഗസങ്കീർത്തന വരികൾ പാടി
കനകതാരകൾ കൈകൾ കൂപ്പുമീ
കൈവല്യ നിലയത്തിൽ ദേവി നീയേ (മന്മഥ...)
manmathamandirattil pūjā innu madhurarāgabūjā
kaṇmunattĕllugaḽ kaittiri kŏḽuttunna
kāmuga saṅgalba pūjā (manmatha..)
svapnattil kovil naḍa tuṟannū
svarggīya sandrigādyudi parannu
maḻavil vanamāla korttu sārttiya
madhumāsaṁ pūkkūḍa niṟaccu vannu (manmatha...)
ī rāgagānattin īraḍiyil
ārādhanayuḍĕ maṇi muḻaṅṅī
hṛdayaṁ tīrkkumī puṇyabīṭhattil
jīveśvarī ninnĕ kuḍiyiruttī (manmatha...)
dāhikkuṁ manassilĕ kalbanagaḽ
rāgasaṅgīrttana varigaḽ pāḍi
kanagadāragaḽ kaigaḽ kūppumī
kaivalya nilayattil devi nīye (manmatha...)