Manmatha devanre

മന്മഥ ദേവന്റെ
Year
Language

മന്മഥദേവന്റെ മണിദീപങ്ങള്‍
കണ്‍‌മണി നിന്നുടെ‍ കണ്‍‌മുനകള്‍
സ്‌നേഹസുരഭില തൈലം പകര്‍ന്നതില്‍
മോഹനസ്വപ്‌നമിന്നു തിരിനീട്ടി! തിരിനീട്ടി!

(മന്മഥദേവന്റെ)

നിന്നുടെ സങ്കല്‌പ മലര്‍വനപ്പൊയ്‌കയില്‍
സുന്ദര ചൈത്രമിറങ്ങുമ്പോള്‍
കവിളില്‍ വിരിയുന്നു ലജ്ജാരുണമാം
കൈരവമലരുകള്‍ തോഴീ - നറും
കൈരവമലരുകള്‍ തോഴീ...

(മന്മഥദേവന്റെ)

മോഹമദാലസനിദ്രതന്‍ മടിയില്‍
ഞാനുമെന്‍ ഗാനവുമുറങ്ങുമ്പോള്‍
നിന്‍‌ മിഴിവെളിച്ചത്തില്‍ സ്വര്‍ണ്ണാംഗുലിയാല്‍
നുള്ളിയുണര്‍ത്തുന്നിതെന്നെ - എന്നും
നുള്ളിയുണര്‍ത്തുന്നിതെന്നെ...

(മന്മഥദേവന്റെ)

manmathadevanṟĕ maṇidībaṅṅaḽ
kaṇ‌maṇi ninnuḍĕ kaṇ‌munagaḽ
s‌nehasurabhila tailaṁ pagarnnadil
mohanasvap‌naminnu tirinīṭṭi! tirinīṭṭi!

(manmathadevanṟĕ)

ninnuḍĕ saṅgal‌pa malarvanappŏy‌kayil
sundara saitramiṟaṅṅumboḽ
kaviḽil viriyunnu lajjāruṇamāṁ
kairavamalarugaḽ toḻī - naṟuṁ
kairavamalarugaḽ toḻī...

(manmathadevanṟĕ)

mohamadālasanidradan maḍiyil
ñānumĕn gānavumuṟaṅṅumboḽ
nin‌ miḻivĕḽiccattil svarṇṇāṁguliyāl
nuḽḽiyuṇarttunnidĕnnĕ - ĕnnuṁ
nuḽḽiyuṇarttunnidĕnnĕ...

(manmathadevanṟĕ)