മണിവര്‍ണ്ണനെ ഇന്നു ഞാന്‍ കണ്ടു സഖീ -
മണിവര്‍ണ്ണനെ ഇന്നു ഞാന്‍ കണ്ടു സഖീ
ആ വനമുരളീ ഗാനവിഹാരീ ആ ...
ആ വനമുരളീ ഗാനവിഹാരീ
ജീവനിലരുളീ മധുമാരീ (മണിവര്‍ണ്ണനെ )
പാടിപ്പാടി കുളിരല ചൂടി
പാവനയമുനയില്‍ നീരാടീ
നന്ദനവനിയില്‍ ചന്ദനമഴയില്‍
സുന്ദരസുരഭില മണിയറയില്‍ (മണിവര്‍ണ്ണനെ)
മായുകയില്ലാ സംഗീതാത്മക
മാധുരി ചൂടിയ പുളകങ്ങള്‍
മായുകയില്ലാ സംഗീതാത്മക
മാധുരി ചൂടിയ പുളകങ്ങള്‍
മായുകയില്ലാ രാഗപരാഗം
മാനസമാതളമലരിതളില്‍. ( മണിവര്‍ണ്ണനെ)
maṇivarṇṇanĕ innu ñān kaṇḍu sakhī -
maṇivarṇṇanĕ innu ñān kaṇḍu sakhī
ā vanamuraḽī gānavihārī ā ...
ā vanamuraḽī gānavihārī
jīvanilaruḽī madhumārī (maṇivarṇṇanĕ )
pāḍippāḍi kuḽirala sūḍi
pāvanayamunayil nīrāḍī
nandanavaniyil sandanamaḻayil
sundarasurabhila maṇiyaṟayil (maṇivarṇṇanĕ)
māyugayillā saṁgīdātmaga
mādhuri sūḍiya puḽagaṅṅaḽ
māyugayillā saṁgīdātmaga
mādhuri sūḍiya puḽagaṅṅaḽ
māyugayillā rāgabarāgaṁ
mānasamādaḽamalaridaḽil. ( maṇivarṇṇanĕ)