Manittooval siragulla

മണിത്തൂവല്‍ ചിറകുള്ള
Year
Language

മണിത്തൂവൽച്ചിറകുള്ള ചിറകിന്മേൽ കുളിരുള്ള
അരയന്നക്കിളിയുടെ മുകളിൽ
ഒരിക്കലൊരിടത്ത് പറന്നിറങ്ങി
അഴകുള്ള രാജകുമാരി
ഒരഴകുള്ള രാജകുമാരി
(മണിത്തൂവൽ...)

മുന്തിരി പൊഴിയുന്ന പുഞ്ചിരി വിരിയുന്ന
മുഖപ്രസാദം കണ്ടു (2)
അതു വഴി വന്നോരിടയന്റെ മുന്നിൽ
അവളൊരു ദേവതയായി
അവർ അന്യോന്യം ഒന്നായി
പൂത്തുലഞ്ഞ വസന്ത രാവുകൾ
കാത്തു നിന്നു വിരുന്നൊരുക്കിയതെല്ലാം
തമ്മിൽ തമ്മിൽ പങ്കുവെച്ചു
ഹ ഹ ഹ ഹ....
(മണിത്തൂവൽ...)

ഇടയിലൊരാൺതരി വിരുന്നു വന്നു
ഇടയനവനെയേകി അവൾ മറഞ്ഞു (2)
പാവം ഇടയന്റെ മനം തകർന്നു
വിധിയുടെ തുറുങ്കിലേക്കവൻ നടന്നു
ബന്ധങ്ങൾ തൻ ബന്ധനമെല്ലാം ബന്ധുരമാണെന്നും
ബന്ധുരമാണെന്നും
(മണിത്തൂവൽ...)

maṇittūvalsciṟaguḽḽa siṟaginmel kuḽiruḽḽa
arayannakkiḽiyuḍĕ mugaḽil
ŏrikkalŏriḍatt paṟanniṟaṅṅi
aḻaguḽḽa rājagumāri
ŏraḻaguḽḽa rājagumāri
(maṇittūval...)

mundiri pŏḻiyunna puñjiri viriyunna
mukhaprasādaṁ kaṇḍu (2)
adu vaḻi vannoriḍayanṟĕ munnil
avaḽŏru devadayāyi
avar anyonyaṁ ŏnnāyi
pūttulañña vasanda rāvugaḽ
kāttu ninnu virunnŏrukkiyadĕllāṁ
tammil tammil paṅguvĕccu
ha ha ha ha....
(maṇittūval...)

iḍayilŏrāṇdari virunnu vannu
iḍayanavanĕyegi avaḽ maṟaññu (2)
pāvaṁ iḍayanṟĕ manaṁ tagarnnu
vidhiyuḍĕ tuṟuṅgilekkavan naḍannu
bandhaṅṅaḽ tan bandhanamĕllāṁ bandhuramāṇĕnnuṁ
bandhuramāṇĕnnuṁ
(maṇittūval...)