മണിത്തിങ്കൾത്തിടമ്പിന്മേല്‍ കുറുകും പ്രാവേ
കുണുങ്ങുമ്പോള്‍ കുറുമ്പേറും കുറിഞ്ഞിപ്രാവേ
അരിയ നെഞ്ചില്‍ ചായുറങ്ങാന്‍ വാ
ചിരിനിലാവിന്‍ ചില്ലുതൂവല്‍ താ....
പാതിരാക്കാറ്റില്‍ ....ഊയലാടാന്‍ വായോ ...
മണിത്തിങ്കൾത്തിടമ്പിന്മേല്‍ കുറുകും പ്രാവേ
കുണുങ്ങുമ്പോള്‍ കുറുമ്പേറും കുറിഞ്ഞി പ്രാവേ
നറുപീലിക്കാവില്‍ നിറതിങ്കൾത്തേരില്‍
ശിവരാത്രിക്കാറ്റണഞ്ഞു....
നിറയോലും തൂവല്‍വിരല്‍കൊണ്ടെന്നുള്ളില്‍
കിളിവാതില്‍ നീ തുറന്നൂ ..
അണിനിലാവിന്‍ ദീപനാളങ്ങള്‍
മിഴിയടയ്ക്കും ദേവയാമിനിയില്‍
ഞാനുറങ്ങാതെ കാത്തിരിക്കുമ്പോള്‍
മണിത്തിങ്കൾത്തിടമ്പിന്മേല്‍ കുറുകും പ്രാവേ
കുണുങ്ങുമ്പോള്‍ കുറുമ്പേറും കുറിഞ്ഞി പ്രാവേ
നിറമേഴും പൂക്കും കവിളോരത്തേതോ
മഴവില്ലിന്‍ പൂ വിരിഞ്ഞു........
അറിയാതെന്നുള്ളില്‍ കൊതി മൂളും പാട്ടിന്‍
അമൃതുണ്ണാൻ നീയണഞ്ഞൂ
നിറയുമേതോ മൂകനിര്‍വൃതിയില്‍
നിന്നെ ഞാനെന്‍ സ്വന്തമാക്കുമ്പോള്‍
ആതിരാത്താരം വീണുറങ്ങാറായോ.....
(മണിത്തിങ്കൾത്തിടമ്പിന്മേല്‍.......)