Manipravaalam (tumbappoovil unarnnu vaasaram)

മണിപ്രവാളം (തുമ്പപ്പൂവില്‍ ഉണര്‍ന്നു വാസരം)
Year
Language

തുമ്പപ്പൂവില്‍ ഉണര്‍ന്നു വാസരം ഹരിവാസരം..

തുമ്പപ്പൂവില്‍ ഉണര്‍ന്നു വാസരം ഹരിവാസരം..
തന്‍ തങ്കത്തൂവല്‍ കുടഞ്ഞു വിണ്ണിലും ഈ മണ്ണിലും..
നിള പാടുമ്പോള്‍.. പുലരിയതിലാടുമ്പോള്‍..
സൂര്യ വദനം ദീപനാളങ്ങളായ്..
(തുമ്പപ്പൂവില്‍..)

തൃത്താപ്പൂ നൃത്തം വെയ്ക്കും തൃത്താലക്കാവിനുള്ളില്‍..
പൂക്കാ‍ലം തേവാരപ്പൂ‍ ചൂടുമ്പോള്‍..
(തൃത്താപ്പൂ..)
കുന്നത്തും കോലോത്തും കണ്ടില്ലെന്തേ..
ഇല്ലത്തെ മുറ്റത്തും വന്നില്ലേന്തേ..
ശീവേലിക്കല്ലിലിരിക്കും പൂവാലിപ്പൂത്തുമ്പീ..
മലനാടും മറുനാടും കണികണ്ടു വന്ന തുമ്പീ..
(തുമ്പപ്പൂവില്‍..)

പലതുള്ളി പൂന്തേന്‍ മഴയും പുലികളിയില്‍ തളരും വെയിലും..
മഴവില്ലും തെങ്കാറ്റും താനാടുമ്പോള്‍..
(പലതുള്ളി..)
ഇന്നലെ നീ ഊഞ്ഞാലില്‍ തൊട്ടില്ലെന്നോ..
കണ്ടിട്ടും കുഞ്ഞാത്തോല്‍ മിണ്ടീലെന്നോ..
എവിടെ നിന്‍ ഓടക്കുഴലും പാലാട തിരുമെയ്യും..
ഉത്രാടതിരുന്നാളില്‍ തുടി തുള്ളി വന്ന തുമ്പീ
(തുമ്പപ്പൂവില്‍..)

tumbappūvil uṇarnnu vāsaraṁ harivāsaraṁ..

tumbappūvil uṇarnnu vāsaraṁ harivāsaraṁ..
tan daṅgattūval kuḍaññu viṇṇiluṁ ī maṇṇiluṁ..
niḽa pāḍumboḽ.. pulariyadilāḍumboḽ..
sūrya vadanaṁ dībanāḽaṅṅaḽāy..
(tumbappūvil..)

tṛttāppū nṛttaṁ vĕykkuṁ tṛttālakkāvinuḽḽil..
pūkkālaṁ tevārappū sūḍumboḽ..
(tṛttāppū..)
kunnattuṁ kolottuṁ kaṇḍillĕnde..
illattĕ muṭrattuṁ vannillende..
śīvelikkallilirikkuṁ pūvālippūttumbī..
malanāḍuṁ maṟunāḍuṁ kaṇigaṇḍu vanna tumbī..
(tumbappūvil..)

paladuḽḽi pūnden maḻayuṁ puligaḽiyil taḽaruṁ vĕyiluṁ..
maḻavilluṁ tĕṅgāṭruṁ tānāḍumboḽ..
(paladuḽḽi..)
innalĕ nī ūññālil tŏṭṭillĕnno..
kaṇḍiṭṭuṁ kuññāttol miṇḍīlĕnno..
ĕviḍĕ nin oḍakkuḻaluṁ pālāḍa tirumĕyyuṁ..
utrāḍadirunnāḽil tuḍi tuḽḽi vanna tumbī
(tumbappūvil..)