Manimegham

മണിമേഘം
Year
Language

മണിമേഘം ചിന്നിച്ചിന്നി പുതുമണ്ണില്‍ തുള്ളിത്തുള്ളി
മാംഗല്യപ്പൈങ്കിളികള്‍ കുറിനോക്കിച്ചൊല്ലുമ്പോള്‍
പെണ്ണിന്‍ നെഞ്ചിലൊരുത്സവമേളം താളത്തരികിടതോം
മണിമേഘം........

തേവാരക്കുന്നിന്മെല്‍ പൊന്നരളിക്കാവോരം
മന്ത്രക്കല്ലു തിരക്കാനായ് പോണവളേ
കൊട്ടുണ്ടോ കൊഴലുണ്ടോ തൂമഞ്ഞള്‍കൊക്കുണ്ടോ
മണവാളനിരിക്കാനാവണിയൂഞ്ഞാലിന്‍ ചേലുണ്ടോ?
കോലപ്പൂമയിലേ വരുമോ ശൃംഗാരപ്പദമാടാന്‍
സ്വര്‍ഗ്ഗപ്പൊന്മുടിയില്‍ വരുമോ?

മായാമറമാഞ്ഞല്ലൊ കിന്നാരം കേട്ടല്ലോ
നീലത്താമര വിരിയും പുഴയോരത്ത്
താലിപ്പൂ ചെണ്ടുണ്ട് ചെണ്ടിന്മേല്‍ കസവുണ്ട്
മണവാളനു വെയിലൊഴിയാനായ് നല്ലോലക്കുടയുണ്ട്
നീലപ്പൂങ്കിളിയേ പാടൂ നാടോടിപ്പഴമകളില്‍
പുന്നാരക്കുടമേ പാടൂ..........

maṇimeghaṁ sinniccinni pudumaṇṇil tuḽḽittuḽḽi
māṁgalyappaiṅgiḽigaḽ kuṟinokkiccŏllumboḽ
pĕṇṇin nĕñjilŏrutsavameḽaṁ tāḽattarigiḍadoṁ
maṇimeghaṁ........

tevārakkunninmĕl pŏnnaraḽikkāvoraṁ
mandrakkallu tirakkānāy poṇavaḽe
kŏṭṭuṇḍo kŏḻaluṇḍo tūmaññaḽkŏkkuṇḍo
maṇavāḽanirikkānāvaṇiyūññālin seluṇḍo?
kolappūmayile varumo śṛṁgārappadamāḍān
svarggappŏnmuḍiyil varumo?

māyāmaṟamāññallŏ kinnāraṁ keṭṭallo
nīlattāmara viriyuṁ puḻayoratt
tālippū sĕṇḍuṇḍ sĕṇḍinmel kasavuṇḍ
maṇavāḽanu vĕyilŏḻiyānāy nallolakkuḍayuṇḍ
nīlappūṅgiḽiye pāḍū nāḍoḍippaḻamagaḽil
punnārakkuḍame pāḍū..........