Manikkutti sunakkutti

മണിക്കുട്ടി ചുണക്കുട്ടി
Work
Year
Language

ആ.... മ്.....ലാലാലലാ....

മണിക്കുട്ടീ... ചുണക്കുട്ടീ...
മണിക്കുട്ടീ എന്റെ ചുണക്കുട്ടീ
ചിരിക്കുട്ടീ എന്റെ കിണിക്കുട്ടീ
ഓടിയോടിയോടിയോടി വാ

പുഞ്ചിരിക്കും പുലരിപോലെ ഒളിപരത്തിവാ
പുതിയപൂവിന്‍ നറുമണം പോല്‍ കാറ്റിലാടിവാ
പഞ്ചാരയുമ്മതരാം പാവക്കുട്ടിയെ വാങ്ങിത്തരാം
പാലുതരാം തേനുതരാം പാല്‍ഗോവ കൊണ്ടുത്തരാം
മണിക്കുട്ടീ......
ലാലാലാലാ.....

കള്ളനെക്കണ്ടാല്‍ പേടിക്കുമോ? പേടിക്കില്ല
പുള്ളിക്കുയിലിനെക്കണ്ടാലോ? പേടിക്കൂല മോന്‍ പേടിക്കൂല
കൊമ്പനാന വന്നാലോ? വന്‍ പുലിയെക്കണ്ടാലോ
പേടിച്ചുപോം മോന്‍ പേടിച്ചു പോം
മണിക്കുട്ടീ......

മാനത്ത് കാര്‍മുകില്‍ വന്നാലോ?
മഴപെയ്യും
മാവേലിമന്നന്‍ വന്നാലോ?
ഓണമെത്തും ഓണക്കോടികിട്ടും
മമ്മിതന്റെ വയറ്റിലെ കുഞ്ഞുമോന്‍ പിറന്നാലോ?
ഉമ്മവയ്ക്കും മോന്‍ ഉമ്മവയ്ക്കും
മണിക്കുട്ടീ.......

ā.... m.....lālālalā....

maṇikkuṭṭī... suṇakkuṭṭī...
maṇikkuṭṭī ĕnṟĕ suṇakkuṭṭī
sirikkuṭṭī ĕnṟĕ kiṇikkuṭṭī
oḍiyoḍiyoḍiyoḍi vā

puñjirikkuṁ pularibolĕ ŏḽibarattivā
pudiyabūvin naṟumaṇaṁ pol kāṭrilāḍivā
pañjārayummadarāṁ pāvakkuṭṭiyĕ vāṅṅittarāṁ
pāludarāṁ tenudarāṁ pālgova kŏṇḍuttarāṁ
maṇikkuṭṭī......
lālālālā.....

kaḽḽanĕkkaṇḍāl peḍikkumo? peḍikkilla
puḽḽikkuyilinĕkkaṇḍālo? peḍikkūla mon peḍikkūla
kŏmbanāna vannālo? van puliyĕkkaṇḍālo
peḍiccuboṁ mon peḍiccu poṁ
maṇikkuṭṭī......

mānatt kārmugil vannālo?
maḻabĕyyuṁ
māvelimannan vannālo?
oṇamĕttuṁ oṇakkoḍigiṭṭuṁ
mammidanṟĕ vayaṭrilĕ kuññumon piṟannālo?
ummavaykkuṁ mon ummavaykkuṁ
maṇikkuṭṭī.......