Manikkinaakkal

മണിക്കിനാക്കൾ
Year
Language

മണിക്കിനാക്കള്‍ യാത്രയായി നോക്കി നിന്നു ഞാന്‍
ആ‍ നീലരാവില്‍........ആ നീലരാവില്‍....
വിരഹരാഗം പാടി മുകിലിന്‍ തോണിതുഴയും വെണ്ണിലാവേ
തേടുവതാരേ നീ.... തേടുവതാരേ നീ....
മണിക്കിനാക്കള്‍ യാത്രയായി നോക്കി നിന്നു ഞാന്‍
ആ‍ നീലരാവില്‍........ആ നീലരാവില്‍....

സ്നേഹമോ കാനല്‍ജലം ഹൃദയമോ കേഴും മൃഗം
കനലിലെരിയും മരുവിതില്‍ സലിലതടമെവിടെ
മണിക്കിനാക്കള്‍ യാത്രയായി നോക്കി നിന്നു ഞാന്‍
ആ‍ നീലരാവില്‍........ആ നീലരാവില്‍.....

ദ്വീപിലോ ഒരു പാഴ്മരം ഇല്ലിതിന്നൊരു പാമരം
ജീവിതം ദുഃഖസാഗരം അക്കരെ ആരാരോ
(മണിക്കിനാക്കൾ യാത്രയായി....)

maṇikkinākkaḽ yātrayāyi nokki ninnu ñān
ā nīlarāvil........ā nīlarāvil....
viraharāgaṁ pāḍi mugilin doṇiduḻayuṁ vĕṇṇilāve
teḍuvadāre nī.... teḍuvadāre nī....
maṇikkinākkaḽ yātrayāyi nokki ninnu ñān
ā nīlarāvil........ā nīlarāvil....

snehamo kānaljalaṁ hṛdayamo keḻuṁ mṛgaṁ
kanalilĕriyuṁ maruvidil saliladaḍamĕviḍĕ
maṇikkinākkaḽ yātrayāyi nokki ninnu ñān
ā nīlarāvil........ā nīlarāvil.....

dvībilo ŏru pāḻmaraṁ illidinnŏru pāmaraṁ
jīvidaṁ duḥkhasāgaraṁ akkarĕ ārāro
(maṇikkinākkaḽ yātrayāyi....)