ഓ...ഓ...ഓ....
തകതിമിതോം തകതോം തകതിമിതോം തകതോം
തകതിമിതോം തകതോം തകതിമിതോം തകതോം
മൺകുടം പൊട്ടിച്ചു തമ്പ്രാൻ വരുന്നേ...
മാറിൽ പന്തം തിരുകിയ തമ്പ്രാൻ വരുന്നേ...
നെഞ്ചിലെ ചൂടു പകുത്തുപകുത്തുകൊണ്ടിങ്ങു-
പടിഞ്ഞാറു് മെല്ലെ നടക്കണ തമ്പ്രാൻ വരുന്നേ...
തമ്പ്രാൻ വരുന്നേ...
മൺകുടം പൊട്ടിച്ചു തമ്പ്രാൻ വരുന്നേ..ഹോയ്...
ഏലേലോ...ഏലോ ഏലേലോ...
തകതിമി തക തകതോം തകതോം
തകതിമി തക തകതോം തകതോം..(2)
ഇടംപിരി വലംപിരി കയറു് പിരിയണയ്യാ
ഇടനെഞ്ചിലൊരുകുടം കള്ളു് നിറയണയ്യാ
കൊന്നത്തെങ്ങിൻ തുഞ്ചാണിമേൽ
കൊക്കുരുമ്മിയിരിക്കണ
കുഞ്ഞിത്തത്ത പനംതത്ത വാ....
എന്റെ കുടിലിലു് കിന്നാരത്തിനു വാ....
(മൺകുടം......)
ഓ...ഓ...ഓ....
പൂത്തിരി കത്തിച്ച മാനത്തിൻ കീഴത്തു്
പൂനിലാവോളത്തിൽ നീരാടും നേരത്തു്
ചീനവലയിലെ ചിത്തിരപ്പൂവേ എൻ
പൂ നിലകളു് വിളിച്ചറിയിക്കുവാൻ
നേരം പുലരുമ്പോൾ കൂട നിറയ്ക്കുവാൻ
ഒന്നാമവതാരം ഓടി വായോ...
ഓ...ഓ...ഓ....
ഓമനമക്കളും ഓടി വായോ...
(മൺകുടം......)