Mangalyasvapnannale

മംഗല്യസ്വപ്നങ്ങളേ
Year
Language

മംഗല്യസ്വപ്നങ്ങളേ മധുരാഭിലാഷങ്ങളേ
സംഗീതസാന്ദ്രമാം ഈ നിമിഷങ്ങൾക്ക്
മംഗളങ്ങൾ ജയമംഗളങ്ങൾ
(മംഗല്യസ്വപ്നങ്ങളേ...)

അവിരാമമീ യാത്ര ജീവിതയാത്ര
അനുഭൂതി തേടുമ്പോൾ രതിതീർത്ഥയാത്ര
മനസ്സിലെ മോഹങ്ങൾ വഴികാട്ടും യാത്ര
മനസ്സിനി നിൻ സ്വപ്ന ജയഘോഷയാത്ര
(മംഗല്യസ്വപ്നങ്ങളേ...)

വിരിയും പ്രതീക്ഷതൻ പൂക്കൾ കാലത്തിൻ
എരിവേനലേറ്റു തളർന്നുപോയാലും
ഹൃദയത്തിൽ വാടാത്ത പൂവുകളല്ലേ
അതിൽ നിന്റെ ദേവനും മാധുരിയില്ലേ
(മംഗല്യസ്വപ്നങ്ങളേ...)

maṁgalyasvapnaṅṅaḽe madhurābhilāṣaṅṅaḽe
saṁgīdasāndramāṁ ī nimiṣaṅṅaḽkk
maṁgaḽaṅṅaḽ jayamaṁgaḽaṅṅaḽ
(maṁgalyasvapnaṅṅaḽe...)

avirāmamī yātra jīvidayātra
anubhūdi teḍumboḽ radidīrtthayātra
manassilĕ mohaṅṅaḽ vaḻigāṭṭuṁ yātra
manassini nin svapna jayaghoṣayātra
(maṁgalyasvapnaṅṅaḽe...)

viriyuṁ pradīkṣadan pūkkaḽ kālattin
ĕrivenaleṭru taḽarnnuboyāluṁ
hṛdayattil vāḍātta pūvugaḽalle
adil ninṟĕ devanuṁ mādhuriyille
(maṁgalyasvapnaṅṅaḽe...)