മംഗളമേളങ്ങള്‍ നന്തുണിവാദ്യങ്ങള്‍
കല്യാണക്കച്ചേരിക്കിന്നാരം വേണം
അമ്മാനക്കൂത്താട്ടം കുഴല്‍വിളിയും വേണം
നാടാകെക്കൊടിയേറും സന്തോഷക്കുമ്മികള്‍ വേണം
ഓംതകധിമി ധീംതകിലടി കാണാക്കിക്കിളികളി വേണം
(മംഗളമേളങ്ങള്‍...)
എങ്ങാനും പെണ്ണാളുണ്ടോ കരിമീനിന്‍ കണ്ണാളുണ്ടോ
കാണാനോ ചന്തം വേണം ചിരിമുത്തില്‍ മുത്തം വേണം
പൊന്‍തരിവള തെന്നിമിന്നണം വെൺമണിക്കുട മോടികൂട്ടണം
കാര്‍മുടിച്ചുരുള്‍ മുട്ടില്‍ തട്ടേണം (..പൊൻതരിവള..)
ആദ്യത്തെ നോട്ടത്തില്‍ അമ്മാവന്‍ വീഴേണം
അമ്മയ്ക്കും പെങ്ങള്‍ക്കും ആഹ്ലാദപൂരം വേണം
അങ്ങനെ പല നേര്‍ച്ചകള്‍ ശുഭസുന്ദരമാക്കേണം
(മംഗളമേളങ്ങള്‍...)
നാള്‍ കൊണ്ടോ മകമാകേണം നറുതിങ്കൾ മുഖമാകേണം
വയനാടന്‍ മഞ്ഞള്‍ പോലെ സ്വർണ്ണത്തിന്‍ വര്‍ണ്ണം വേണം
ജാതകത്തില് നവഗ്രഹങ്ങളില്‍ സൂര്യമണ്ഡലം ഉച്ചിയില്‍ വേണം
ഏഴരശ്ശനിയെല്ലാം തീരേണം..(...ജാതകത്തില്..)
കല്യാണം കഴിയുമ്പോള്‍ കല്യാണി കളവാണി
നാട്ടാര്‍ക്കും വീട്ടാര്‍ക്കും പുന്നാരപ്പൂവാകേണം
അങ്ങനെ പല നേര്‍ച്ചകള്‍ ശുഭസുന്ദരമാവേണം
(മംഗളമേളങ്ങള്‍...)