Mandramurannum

മന്ത്രമുറങ്ങും
Year
Language

മന്ത്രമുറങ്ങും ഗീതയിലൂടെ
ഉണര്‍ത്തുപാട്ടുകള്‍ പാടി
ഇന്നാതാളലയങ്ങള്‍ മാറ്റി
ഭഗവാന്‍ ഉറങ്ങുകയോ..
ഉറങ്ങുകയോ ?

കണ്ണീര്‍ കതിരുകള്‍ കൊത്തിപ്പെറുക്കി
കന്നിയിളം കിളി തളര്‍ന്നു
തണലേകാതെ തളിരേകാതെ
ഭഗവാന്‍ ഉറങ്ങുകയോ ? (2)
ഭഗവാന്‍.. ഉറങ്ങുകയോ..
ഉറങ്ങുകയോ ?..
മന്ത്രമുറങ്ങും ഗീതയിലൂടെ
ഉണര്‍ത്തുപാട്ടുകള്‍ പാടി

കാനന കന്യയെ പോറ്റി വളര്‍ത്തിയ
താപസനേകി ദുഃഖം
ദുഃഖസമുദ്ര തിരകളുയര്‍ത്തി
ഭഗവാന്‍ ഉറങ്ങുകയോ ? (2)
ഭഗവാന്‍... ഉറങ്ങുകയോ..
ഉറങ്ങുകയോ ?...
മന്ത്രമുറങ്ങും ഗീതയിലൂടെ
ഉണര്‍ത്തുപാട്ടുകള്‍ പാടി

mandramuṟaṅṅuṁ gīdayilūḍĕ
uṇarttubāṭṭugaḽ pāḍi
innādāḽalayaṅṅaḽ māṭri
bhagavān uṟaṅṅugayo..
uṟaṅṅugayo ?

kaṇṇīr kadirugaḽ kŏttippĕṟukki
kanniyiḽaṁ kiḽi taḽarnnu
taṇalegādĕ taḽiregādĕ
bhagavān uṟaṅṅugayo ? (2)
bhagavān.. uṟaṅṅugayo..
uṟaṅṅugayo ?..
mandramuṟaṅṅuṁ gīdayilūḍĕ
uṇarttubāṭṭugaḽ pāḍi

kānana kanyayĕ poṭri vaḽarttiya
tābasanegi duḥkhaṁ
duḥkhasamudra tiragaḽuyartti
bhagavān uṟaṅṅugayo ? (2)
bhagavān... uṟaṅṅugayo..
uṟaṅṅugayo ?...
mandramuṟaṅṅuṁ gīdayilūḍĕ
uṇarttubāṭṭugaḽ pāḍi