Mandramadhuramrdamga

മന്ദ്രമധുരമൃദംഗ
Year
Language

മന്ദ്രമധുരമൃദംഗഭൃംഗരവം....
ചന്ദ്രവളയചകോര മൃദുഗീതം....
കളിയരങ്ങിതുണര്‍ന്നു യമുനാപുളിനമാവുന്നു
ചഞ്ചലിതഭംഗിയിലുണരുന്നു
ലളിതചരണനളിനമുകുളങ്ങള്‍...
മന്ദ്രമധുരമൃദംഗഭൃംഗരവം
ചന്ദ്രവളയചകോര മൃദുഗീതം

ചടുലചഞ്ചലപദനഖങ്ങള്‍ പവിഴമുതിരുന്നു
ചകിത മിഴികള്‍ ഇളകിയാരെ തിരയുന്നു
ചടുലചഞ്ചലപദനഖങ്ങള്‍ പവിഴമുതിരുന്നു
ചകിത മിഴികള്‍ ഇളകിയാരെ തിരയുന്നു
തളിരിട്ട കടമ്പിന്റെ തണലിലൂടെ....
മുകില്‍വര്‍ണ്ണന്‍ മുരളിയുമായ് ഇനി വരില്ലേ
നിസരി സനിധ പധനി ധപമ ഗമ പമഗരിസ...

മന്ദ്രമധുരമൃദംഗഭൃംഗരവം
ചന്ദ്രവളയചകോര മൃദുഗീതം

മിഴിലഞ്ജനമെഴുതിയേതോ പുതിയ മോഹങ്ങള്‍
കഴലിണയില്‍ പുതിയ നൂപുരമണിയുന്നു...
മിഴിലഞ്ജനമെഴുതിയേതോ പുതിയ മോഹങ്ങള്‍
കഴലിണയില്‍ പുതിയ നൂപുരമണിയുന്നു...
ഇടയപ്പെണ്‍കൊടി നിന്‍ പാല്‍ക്കുടം തുളുമ്പി...
പുടവയില്‍ പുളകം പുതുഞെറികൾ ചാര്‍ത്തി...
നിസരി സനിധ പധനി ധപമ ഗമ പമഗരിസ...

മന്ദ്രമധുരമൃദംഗഭൃംഗരവം
ചന്ദ്രവളയചകോര മൃദുഗീതം
കളിയരങ്ങിതുണര്‍ന്നു യമുനാപുളിനമാവുന്നു
ചഞ്ചലിതഭംഗിയിലുണരുന്നു
ലളിതചരണനളിനമുകുളങ്ങള്‍...
മന്ദ്രമധുരമൃദംഗഭൃംഗരവം
ചന്ദ്രവളയചകോര മൃദുഗീതം....

mandramadhuramṛdaṁgabhṛṁgaravaṁ....
sandravaḽayasagora mṛdugīdaṁ....
kaḽiyaraṅṅiduṇarnnu yamunābuḽinamāvunnu
sañjalidabhaṁgiyiluṇarunnu
laḽidasaraṇanaḽinamuguḽaṅṅaḽ...
mandramadhuramṛdaṁgabhṛṁgaravaṁ
sandravaḽayasagora mṛdugīdaṁ

saḍulasañjalabadanakhaṅṅaḽ paviḻamudirunnu
sagida miḻigaḽ iḽagiyārĕ tirayunnu
saḍulasañjalabadanakhaṅṅaḽ paviḻamudirunnu
sagida miḻigaḽ iḽagiyārĕ tirayunnu
taḽiriṭṭa kaḍambinṟĕ taṇalilūḍĕ....
mugilvarṇṇan muraḽiyumāy ini varille
nisari sanidha padhani dhabama gama pamagarisa...

mandramadhuramṛdaṁgabhṛṁgaravaṁ
sandravaḽayasagora mṛdugīdaṁ

miḻilañjanamĕḻudiyedo pudiya mohaṅṅaḽ
kaḻaliṇayil pudiya nūburamaṇiyunnu...
miḻilañjanamĕḻudiyedo pudiya mohaṅṅaḽ
kaḻaliṇayil pudiya nūburamaṇiyunnu...
iḍayappĕṇgŏḍi nin pālkkuḍaṁ tuḽumbi...
puḍavayil puḽagaṁ puduñĕṟigaḽ sārtti...
nisari sanidha padhani dhabama gama pamagarisa...

mandramadhuramṛdaṁgabhṛṁgaravaṁ
sandravaḽayasagora mṛdugīdaṁ
kaḽiyaraṅṅiduṇarnnu yamunābuḽinamāvunnu
sañjalidabhaṁgiyiluṇarunnu
laḽidasaraṇanaḽinamuguḽaṅṅaḽ...
mandramadhuramṛdaṁgabhṛṁgaravaṁ
sandravaḽayasagora mṛdugīdaṁ....