Mandamandam nidravannen

മന്ദമന്ദം നിദ്രവന്നെന്‍
Year
Language

മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍
ചിന്ത തന്റെ പൊന്‍‌വിളക്കിന്‍ തിരിതാഴ്ത്തുന്നു..
തിരി താഴ്ത്തുന്നു...

ലോലമായ പാണി നീട്ടി ആരുമാരുമറിയാതെ
നീലമിഴിതന്‍ ജാലകങ്ങള്‍ അടച്ചീടുന്നു..
മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍..

ചന്ദ്രശാലയില്‍ വന്നിരിയ്ക്കും മധുരസ്വപ്നമേ ..
ഞാന്‍ നിന്‍ മടിയില്‍ തളര്‍ന്നൊന്നു മയങ്ങീടട്ടേ..
മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍..

ചേതനതന്‍ ദ്വാരപാലകലരുറങ്ങുന്നു
ഹൃദയഭാര വേദനകള്‍ വിരുന്നുകാര്‍ പിരിഞ്ഞുവല്ലോ
പ്രേമസാഗര ദേവതയാം മണിക്കിനാവേ.. എന്നെ
താമരക്കൈവിരലിനാല്‍ തഴുകിയാട്ടെ...
മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍..
ചിന്ത തന്റെ പൊന്‍‌വിളക്കിന്‍ തിരിതാഴ്ത്തുന്നു..
തിരി താഴ്ത്തുന്നു...
മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍..

mandamandaṁ nidravannĕn mānassattin maṇiyaṟayil
sinda tanṟĕ pŏn‌viḽakkin diridāḻttunnu..
tiri tāḻttunnu...

lolamāya pāṇi nīṭṭi ārumārumaṟiyādĕ
nīlamiḻidan jālagaṅṅaḽ aḍaccīḍunnu..
mandamandaṁ nidravannĕn mānassattin maṇiyaṟayil..

sandraśālayil vanniriykkuṁ madhurasvapname ..
ñān nin maḍiyil taḽarnnŏnnu mayaṅṅīḍaṭṭe..
mandamandaṁ nidravannĕn mānassattin maṇiyaṟayil..

sedanadan dvārabālagalaruṟaṅṅunnu
hṛdayabhāra vedanagaḽ virunnugār piriññuvallo
premasāgara devadayāṁ maṇikkināve.. ĕnnĕ
tāmarakkaiviralināl taḻugiyāṭṭĕ...
mandamandaṁ nidravannĕn mānassattin maṇiyaṟayil..
sinda tanṟĕ pŏn‌viḽakkin diridāḻttunnu..
tiri tāḻttunnu...
mandamandaṁ nidravannĕn mānassattin maṇiyaṟayil..