മന്ദാരവനിയില്‍ മന്ദഹസിക്കും
മാദകമോഹന മധുമലരേ...
മന്ദാരവനിയില്‍ മന്ദഹസിക്കും
മാദകമോഹന മധുമലരേ
കരളില്‍ മോഹം തളിരണിയുമ്പോള്‍
കണ്ണീരെന്തിനു മധുമലരേ
കണ്ണീരെന്തിനു മധുമലരേ (മന്ദാരവനി)
തേടുവതാരെ നീ തെന്നലില്‍ ചാഞ്ചാടി
പാടിവരും കളിത്തോഴനെയോ
തേടുവതാരെ നീ തെന്നലില്‍ ചാഞ്ചാടി
പാടിവരും കളിത്തോഴനെയോ
വന്നില്ല വന്നില്ല എങ്ങുപോയ് എന്തിനായ്
മൌനിയായ് ...മൂകനായ്....
നിന്‍ മധുപന്‍ നിന്‍ മധുപന്‍ (മന്ദാരവനി)
ഹാപ്പി ബേര്‍ത്ടേ റ്റു യൂ
വാസന്തരാക്കള്‍ കഴിയും മുന്‍പേ
വാടിതളര്‍ന്നൂ കൊഴിയും മുന്‍പേ
വാസന്തരാക്കള്‍ കഴിയും മുന്‍പേ
വാടിതളര്‍ന്നൂ കൊഴിയും മുന്‍പേ
തെന്നല്‍ കൊടുങ്കാറ്റായ് മാറും മുന്‍പേ
പേമാരി പെയ്ത് തകര്‍ക്കും മുന്‍പേ
കണ്ണീരെന്തിനു മധുമലരേ (മന്ദാരവനി)