Mandaarappoovotta

മന്ദാരപ്പൂവൊത്ത
Year
Language

മന്ദാരപ്പൂവൊത്ത പെണ്ണാളേ
നിനക്കേഴാം ബഹറിൽ കൊട്ടാരം
പൊന്നും കുടത്തിന്‍ പൊട്ടിന്റെ ചേലുള്ള
മാനത്തെ കൊട്ടാരം നിന്റെ
സുല്‍ത്താനു മഞ്ചലു പൊന്ന്
മെത്തേലാകാശപ്പൂവ്
(മന്ദാരപ്പൂവൊത്ത...)

കല്‍ക്കണ്ടക്കിണ്ണത്തില്‍ പാലടയാണോ
പുഞ്ചിരിപ്പാല്‍ച്ചോറു വീണതാണോ
ഖല്‍ബു നിറഞ്ഞൊരു കല്‍പ്പനയില്‍ നിന്റെ
സുല്‍ത്താനുറങ്ങണ പൂഞ്ചേലോ
മൈലാഞ്ചിക്കൈവള കിലുങ്ങിയതാണോ
കെസ്സുപാട്ടിന്റെ ഈരടിയാണോ
മയില്പീലിക്കണ്ണില്‍ കണ്ടതെല്ലാം അറബിക്കഥയാണോ
(മന്ദാരപൂവൊത്ത..)

മൂവന്തിച്ചോപ്പുള്ള മാരിവില്ലല്ല
ഏഴഴകുള്ളൊരു ഹൂറിയാണ്
മാന്തളിരല്ല സിന്ദൂരമല്ല മൂന്നും ചുവപ്പിച്ച ചുണ്ടാണ്
ഏഴുകടല്‍ക്കരെ മേലെയേറാന്‍ ഈരേഴു രാവിന്റെ മുന്തിരിവള്ളി
പത്തര മാറ്റിനു മെഹറായ് തന്നത് മാപ്പിളപ്പാട്ടാണ്
(മന്ദാരപ്പൂവൊത്ത ...)

mandārappūvŏtta pĕṇṇāḽe
ninakkeḻāṁ bahaṟil kŏṭṭāraṁ
pŏnnuṁ kuḍattin pŏṭṭinṟĕ seluḽḽa
mānattĕ kŏṭṭāraṁ ninṟĕ
sulttānu mañjalu pŏnn
mĕttelāgāśappūv
(mandārappūvŏtta...)

kalkkaṇḍakkiṇṇattil pālaḍayāṇo
puñjirippālscoṟu vīṇadāṇo
khalbu niṟaññŏru kalppanayil ninṟĕ
sulttānuṟaṅṅaṇa pūñjelo
mailāñjikkaivaḽa kiluṅṅiyadāṇo
kĕssubāṭṭinṟĕ īraḍiyāṇo
mayilbīlikkaṇṇil kaṇḍadĕllāṁ aṟabikkathayāṇo
(mandārabūvŏtta..)

mūvandiccoppuḽḽa mārivillalla
eḻaḻaguḽḽŏru hūṟiyāṇ
māndaḽiralla sindūramalla mūnnuṁ suvappicca suṇḍāṇ
eḻugaḍalkkarĕ melĕyeṟān īreḻu rāvinṟĕ mundirivaḽḽi
pattara māṭrinu mĕhaṟāy tannat māppiḽappāṭṭāṇ
(mandārappūvŏtta ...)