Mandaarappooppuvanattil

മന്ദാരപ്പൂപ്പുവനത്തില്‍
Work
Year
Language

മന്ദാരപൂവനത്തില്‍ മലര്‍ നുള്ളാന്‍ പോയ നേരം
പുന്നാരക്കാരനൊരുത്തന്‍ പുറകേ വന്നൂ - തന്റെ
കണ്ണാകും തൂലികയാലാ കുത്തും തന്നു
(മന്ദാര)

മയങ്ങാത്ത രാവുകളില്‍ മാനസ നാടകശാലകളില്‍
മൂളിപ്പാട്ടും പാടി വന്നൂ ആളെക്കൊല്ലീ മണിമാരന്‍
(മന്ദാര)

കിനാവിന്റെ കല്പടവില്‍ കുടവും പേറിയിരുന്നപ്പോള്‍
കളിയാടീടാന്‍ നീന്തിവന്നൂ കളഹംസംപോല്‍ സുകുമാരന്‍
(മന്ദാര)

മധുമാസം വന്നപ്പോള്‍ മാനത്തമ്പിളി വന്നപ്പോള്‍
അവനെ കാണാന്‍ വീണ്ടും വീണ്ടും ആശാശലഭം കൊതിപൂണ്ടു
(മന്ദാര)

mandārabūvanattil malar nuḽḽān poya neraṁ
punnārakkāranŏruttan puṟage vannū - tanṟĕ
kaṇṇāguṁ tūligayālā kuttuṁ tannu
(mandāra)

mayaṅṅātta rāvugaḽil mānasa nāḍagaśālagaḽil
mūḽippāṭṭuṁ pāḍi vannū āḽĕkkŏllī maṇimāran
(mandāra)

kināvinṟĕ kalbaḍavil kuḍavuṁ peṟiyirunnappoḽ
kaḽiyāḍīḍān nīndivannū kaḽahaṁsaṁpol sugumāran
(mandāra)

madhumāsaṁ vannappoḽ mānattambiḽi vannappoḽ
avanĕ kāṇān vīṇḍuṁ vīṇḍuṁ āśāśalabhaṁ kŏdibūṇḍu
(mandāra)