Mandaarappoo

മന്ദാരപ്പൂ
Year
Language

മന്ദാരപ്പൂവിൻ‌ ചുണ്ടില്‍ മുത്തം നല്‍കും
ശൃംഗാരത്തുമ്പീ നീ കൂടെ പോരൂ....
വെള്ളാരം കുന്നിന്മേല്‍ ഗാനം മൂളും
കുഞ്ഞാറ്റപ്പൈങ്കിളീ കൂടെ പാടാം
പ്രേമത്തിന്‍ പൊന്നിന്‍ പൂവും വാരിച്ചൂടി
സ്വപ്നത്തിന്‍ വർ‌ണ്ണത്തേരില്‍ ഞാനും പാറി...
രാഗത്തിന്‍ ലഹരിക്കുളിരും മാറില്‍ ചാര്‍ത്തി
ഏതേതോ തീരം തേടി ഞാനും നീന്തി...
ഈ പ്രേമസാഗരം...
മന്ദാരപ്പൂവിൻ‌ ചുണ്ടില്‍ മുത്തം നല്‍കും
ശൃംഗാരത്തുമ്പീ നീ കൂടെ പോരൂ....
വെള്ളാരം കുന്നിന്മേല്‍ ഗാനം മൂളും.

കണ്മുനകള്‍ തമ്മില്‍ ഒന്നിടഞ്ഞപ്പോള്‍
താനേ ഉള്ളിലൊരു പൂവു മെല്ലെ വിരിഞ്ഞൂ...
പുഞ്ചിരികള്‍ തമ്മില്‍ തേന്‍ പകര്‍ന്നപ്പോള്‍
കാലം നെഞ്ചിലൊരു പൂത്തിരി കൊളുത്തി..
പോന്നോണപ്പൂക്കളം തീര്‍ക്കാം
പൊന്നൂഞ്ഞാലില്‍ ആടിപ്പാടാം...
കണ്ണാടിപ്പുഴയുടെ ചാരെ...
കൈ കോര്‍ത്തു മെല്ലെ നടക്കാം...
നീള്‍മിഴിയില്‍...പൂഞ്ചൊടിയിൽ
ഈ മൊഴിയില്‍...ഈ ചിരിയില്‍...
ഈ പ്രേമസംഗമം.....
മന്ദാരപ്പൂവിൻ‌ ചുണ്ടില്‍ മുത്തം നല്‍കും
ശൃംഗാരത്തുമ്പീ നീ കൂടെ പോരൂ....
വെള്ളാരം കുന്നിന്മേല്‍ ഗാനം മൂളും.

എന്നില്‍ വന്നു നീയിന്നണഞ്ഞ നേരം
എന്റെയുള്ളിലൊരു മന്ത്രധ്വനി മുഴങ്ങീ..
പൂവിരൽ‌ത്തുമ്പാൽ ഞാന്‍ തൊട്ട നേരം
നീ മാമയിലായ് മുന്നില്‍ പീലി വിടര്‍ത്തീ
സിന്ദൂരമാല്യങ്ങള്‍ കോര്‍ക്കാം
മംഗല്യസ്വപ്നങ്ങള്‍ കാണാം...
വെൺതാരം പൂക്കുന്ന രാവില്‍
ഈ മാറില്‍ ഒന്നായ് മയങ്ങാം...
ഈ തണലില്‍...ഈ കുളിരില്‍...
ഈ അഴകില്‍...ഈ നിറവില്‍...
ശൃംഗാരസംഗമം....
(മന്ദാരപ്പൂവിൻ‌ ചുണ്ടില്‍...)

mandārappūvin‌ suṇḍil muttaṁ nalguṁ
śṛṁgārattumbī nī kūḍĕ porū....
vĕḽḽāraṁ kunninmel gānaṁ mūḽuṁ
kuññāṭrappaiṅgiḽī kūḍĕ pāḍāṁ
premattin pŏnnin pūvuṁ vāriccūḍi
svapnattin var‌ṇṇatteril ñānuṁ pāṟi...
rāgattin laharikkuḽiruṁ māṟil sārtti
ededo tīraṁ teḍi ñānuṁ nīndi...
ī premasāgaraṁ...
mandārappūvin‌ suṇḍil muttaṁ nalguṁ
śṛṁgārattumbī nī kūḍĕ porū....
vĕḽḽāraṁ kunninmel gānaṁ mūḽuṁ.

kaṇmunagaḽ tammil ŏnniḍaññappoḽ
tāne uḽḽilŏru pūvu mĕllĕ viriññū...
puñjirigaḽ tammil ten pagarnnappoḽ
kālaṁ nĕñjilŏru pūttiri kŏḽutti..
ponnoṇappūkkaḽaṁ tīrkkāṁ
pŏnnūññālil āḍippāḍāṁ...
kaṇṇāḍippuḻayuḍĕ sārĕ...
kai korttu mĕllĕ naḍakkāṁ...
nīḽmiḻiyil...pūñjŏḍiyil
ī mŏḻiyil...ī siriyil...
ī premasaṁgamaṁ.....
mandārappūvin‌ suṇḍil muttaṁ nalguṁ
śṛṁgārattumbī nī kūḍĕ porū....
vĕḽḽāraṁ kunninmel gānaṁ mūḽuṁ.

ĕnnil vannu nīyinnaṇañña neraṁ
ĕnṟĕyuḽḽilŏru mandradhvani muḻaṅṅī..
pūviral‌ttumbāl ñān dŏṭṭa neraṁ
nī māmayilāy munnil pīli viḍarttī
sindūramālyaṅṅaḽ korkkāṁ
maṁgalyasvapnaṅṅaḽ kāṇāṁ...
vĕṇdāraṁ pūkkunna rāvil
ī māṟil ŏnnāy mayaṅṅāṁ...
ī taṇalil...ī kuḽiril...
ī aḻagil...ī niṟavil...
śṛṁgārasaṁgamaṁ....
(mandārappūvin‌ suṇḍil...)