Mandaarannal

മന്ദാരങ്ങള്‍
Year
Language

മന്ദാരങ്ങള്‍ പൂക്കുട ചൂടി മലർദീപങ്ങൾ നീളെ നിരന്നു
കുയിലുകൾ മൂളും നാദലയം
ചിങ്ങാനിലാവോ വന്നു ഇതു ചിത്രാപൗർണ്ണമിയോ
പുള്ളൊന്റെ വീണ നേരുകയായ്
എല്ലോർക്കും നല്ല നാൾ വരണേ
(മന്ദാരങ്ങൾ..)

ഒന്നിനിച്ചൊല്ലൂ നീയെൻ നെഞ്ചിൽ കൂടും തത്തമ്മേ
അൻപിന്റെയീണം മൂളാമോ (2)
വിണ്ണിൻ സ്നേഹം പെയ്യുവാൻ
മണ്ണിൽ സ്നേഹം പൂവിടാൻ
കന്നിപ്പൂവിൻ പ്രാർത്ഥന
കുഞ്ഞിക്കാറ്റേ കേട്ടുവോ
എങ്ങും സ്നേഹസംഗീതാർദ്രമന്ത്രം
പുള്ളോന്റെ വീണ മൂളുകയായ്
എല്ലോർക്കും നല്ലനാൾ വരണേയ്
(മന്ദാരങ്ങൾ..)

കണ്മണിപ്പൂക്കളേ പൊന്നോണം കാണാൻ വന്നാട്ടേ
കുഞ്ഞിക്കൈ താളം തന്നാട്ടേ (2)
സ്വർണ്ണത്തേരിലേറി വാ
വർണ്ണത്തേരിലാടി വാ
കാണാപ്പൊന്നൂഞ്ഞാലിലെൻ
കാറ്റേ നീയുമാടി വാ
മണ്ണും സ്വർഗ്ഗമാക്കും സ്നേഹമന്ത്രം
പുള്ളോന്റെ വീണ മൂളുകയായ്
എല്ലോർക്കും നല്ലനാൾ വരണേ
(മന്ദാരങ്ങൾ..)

mandāraṅṅaḽ pūkkuḍa sūḍi malardībaṅṅaḽ nīḽĕ nirannu
kuyilugaḽ mūḽuṁ nādalayaṁ
siṅṅānilāvo vannu idu sitrābaurṇṇamiyo
puḽḽŏnṟĕ vīṇa nerugayāy
ĕllorkkuṁ nalla nāḽ varaṇe
(mandāraṅṅaḽ..)

ŏnniniccŏllū nīyĕn nĕñjil kūḍuṁ tattamme
anpinṟĕyīṇaṁ mūḽāmo (2)
viṇṇin snehaṁ pĕyyuvān
maṇṇil snehaṁ pūviḍān
kannippūvin prārtthana
kuññikkāṭre keṭṭuvo
ĕṅṅuṁ snehasaṁgīdārdramandraṁ
puḽḽonṟĕ vīṇa mūḽugayāy
ĕllorkkuṁ nallanāḽ varaṇey
(mandāraṅṅaḽ..)

kaṇmaṇippūkkaḽe pŏnnoṇaṁ kāṇān vannāṭṭe
kuññikkai tāḽaṁ tannāṭṭe (2)
svarṇṇatterileṟi vā
varṇṇatterilāḍi vā
kāṇāppŏnnūññālilĕn
kāṭre nīyumāḍi vā
maṇṇuṁ svarggamākkuṁ snehamandraṁ
puḽḽonṟĕ vīṇa mūḽugayāy
ĕllorkkuṁ nallanāḽ varaṇe
(mandāraṅṅaḽ..)