മന്ദാരമണമുള്ള കാറ്റേ നീ ഒരു സന്ദേശ വാഹകനല്ലേ
മന്ദാരമണമുള്ള കാറ്റേ
അനുരാഗ ദൂതിന് പോയി വരും അഭിരാമ
രാജമാരാളമല്ലേ (2)
മന്ദാരമണമുള്ള കാറ്റേ
പ്രിയ കാമുകിയുടെ മിഴിയില്‍ പ്രണയ വികാര സരസ്സില്‍
വിരിയും സ്വപ്ന ദലങ്ങളില്‍ ഓളം
ശിശിര കുളിരല്ലേ നീ ശിശിര കുളിരല്ലേ (മന്ദാരമണമുള്ള കാറ്റേ)
പുഞ്ചിരി വിടരും ചുണ്ടില്‍ കുങ്കുമ വര്‍ണ്ണ തളിരില്‍
അനുഭൂതികളാം രാഗം നല്‍കി ഉണര്‍ത്തിയ പല്ലവിയല്ലേ
നീ അനുരാഗ പല്ലവിയല്ലേ (മന്ദാരമണമുള്ള കാറ്റേ)