Mandaaram poottallo

മന്ദാരം പൂത്തല്ലോ
Work
Year
Language

ജ ഗ പൊ ക ജഗപൊക

മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ
മുക്കുറ്റിപ്പൂവിന്നും ജഗപൊക
അതിരാണിപ്പാടത്ത് വിതയെറിയും നേരത്ത്
കരിയാത്തന്‍ പറഞ്ഞ കഥ
[മന്ദാരം]

കാട്ടുപൂവ് കാക്കാത്തിപ്പെണ്ണ്
കാലം മാറിയ കഥയറിഞ്ഞു
കാക്കപ്പൂവിന്‍ കരളിന്നുള്ളില്‍
നാടന്‍ കഥ നിറഞ്ഞു
കതിരും പതിരും പടരും പലതും
പതിരില്‍ പൊതിയും കതിരോ തെളിയും
[മന്ദാരം]

മേലെക്കാവിലെ പൂരത്തിന്‍ കാലം
മേടക്കാറ്റിലെ മേളം കേള്‍ക്കെ
കരിയാത്തന്‍ കഥയിലെ കപടം തെളിയും
കപടം കഥയായ് തീരും
കതിരും പതിരും പടരും പലതും
പതിരില്‍ പൊതിയും കതിരോ തെളിയും
[മന്ദാരം]

ja ga pŏ ka jagabŏga

mandāraṁ pūttallo pūkkālaṁ vannallo
mukkuṭrippūvinnuṁ jagabŏga
adirāṇippāḍatt vidayĕṟiyuṁ neratt
kariyāttan paṟañña katha
[mandāraṁ]

kāṭṭubūv kākkāttippĕṇṇ
kālaṁ māṟiya kathayaṟiññu
kākkappūvin karaḽinnuḽḽil
nāḍan katha niṟaññu
kadiruṁ padiruṁ paḍaruṁ paladuṁ
padiril pŏdiyuṁ kadiro tĕḽiyuṁ
[mandāraṁ]

melĕkkāvilĕ pūrattin kālaṁ
meḍakkāṭrilĕ meḽaṁ keḽkkĕ
kariyāttan kathayilĕ kabaḍaṁ tĕḽiyuṁ
kabaḍaṁ kathayāy tīruṁ
kadiruṁ padiruṁ paḍaruṁ paladuṁ
padiril pŏdiyuṁ kadiro tĕḽiyuṁ
[mandāraṁ]