മനയ്ക്കലെ കിളിമരച്ചോട്ടില്‍
മനയ്ക്കലെ കിളിമരച്ചോട്ടിൽ
ഒരു മയില്‍പ്പീലി വിരിഞ്ഞു (2)
ഒതുക്കുകല്ലിറങ്ങിയ തമ്പുരാട്ടീ
നിന്റെ മിഴിപ്പൂവിൽ അഴകുള്ള ചിത്രക്കിളി
അതു ചിലക്കുന്നു എന്നെ വിളിക്കുന്നു
(മനയ്ക്കലെ .....)
കിന്നരി പൂന്തുകിൽ തോരയിടുന്നൊരീ കുന്നിൻ ചെരുവിലൂടെ (2)
ഇളവെയിലൊഴുകും പുലർകാല വേള തൻ ശ്രുതിലയമൊഴുകുമ്പോൾ
അതിലൊരു സ്വരം തഴുകും ലാവണ്യപ്പൂവിന്റെ പരിമളം കവർന്നോട്ടെ
(മനയ്ക്കലെ .....)
വർണ്ണങ്ങൾ വിരിയുന്ന മാരിവിൽക്കാട്ടിലെ വള്ളിക്കുടിലിനുള്ളിൽ (2)
കനവുകൾ നെയ്യും നിറമാല ചൂടി നീ നവവധുവാകുമ്പോൾ
ഇനി നറുമധു ചൊരിയും താരുണ്യപൂവിലും കുളിർമഴ പെയ്തേ പോ
(മനയ്ക്കലെ .....)
manaykkalĕ kiḽimaraccoṭṭil
ŏru mayilppīli viriññu (2)
ŏdukkugalliṟaṅṅiya tamburāṭṭī
ninṟĕ miḻippūvil aḻaguḽḽa sitrakkiḽi
adu silakkunnu ĕnnĕ viḽikkunnu
(manaykkalĕ .....)
kinnari pūndugil torayiḍunnŏrī kunnin sĕruvilūḍĕ (2)
iḽavĕyilŏḻuguṁ pulargāla veḽa tan śrudilayamŏḻugumboḽ
adilŏru svaraṁ taḻuguṁ lāvaṇyappūvinṟĕ parimaḽaṁ kavarnnoṭṭĕ
(manaykkalĕ .....)
varṇṇaṅṅaḽ viriyunna mārivilkkāṭṭilĕ vaḽḽikkuḍilinuḽḽil (2)
kanavugaḽ nĕyyuṁ niṟamāla sūḍi nī navavadhuvāgumboḽ
ini naṟumadhu sŏriyuṁ tāruṇyabūviluṁ kuḽirmaḻa pĕyde po
(manaykkalĕ .....)